video
play-sharp-fill
കൊറോണ തോറ്റോടിയ കോട്ടയം സാധാരണ ജീവിതത്തിലേയ്ക്ക്: കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും ഓടില്ല; അമ്പലവും പള്ളിയും തീയറ്ററും ബാറും അടച്ചിടും; കടകൾ തുറക്കും; നിർമ്മാണം നടക്കും; ജില്ലയ്ക്കു പുറത്തേയ്ക്കുള്ള യാത്രയ്ക്കും വിലക്ക്; ഏപ്രിൽ 20 മുതലുള്ള ഇളവുകൾ എന്തൊക്കെ ഇവിടെ അറിയാം

കൊറോണ തോറ്റോടിയ കോട്ടയം സാധാരണ ജീവിതത്തിലേയ്ക്ക്: കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും ഓടില്ല; അമ്പലവും പള്ളിയും തീയറ്ററും ബാറും അടച്ചിടും; കടകൾ തുറക്കും; നിർമ്മാണം നടക്കും; ജില്ലയ്ക്കു പുറത്തേയ്ക്കുള്ള യാത്രയ്ക്കും വിലക്ക്; ഏപ്രിൽ 20 മുതലുള്ള ഇളവുകൾ എന്തൊക്കെ ഇവിടെ അറിയാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണയെ പൊരുതി തോൽപ്പിച്ച് തിരിച്ചോടിച്ച കോട്ടയം ഏപ്രിൽ 20 മുതൽ സാധാരണ നിലയിലേയ്ക്ക്. കേന്ദ്ര സർക്കാരിന്റെ ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയത്ത് ഏപ്രിൽ 20 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് ജില്ലയിൽ യാത്രകൾക്ക് അടക്കം ഇളവ് ലഭിക്കുമെന്നു ഉറപ്പായത്. ജില്ലയിൽ ഇളവ് ലഭിക്കുന്നത് ഇങ്ങനെ

സ്വകാര്യ വാഹനങ്ങൾക്ക് പാസുകളോ സത്യവാങ്ങ് മൂലമോ ഇല്ലാതെ ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകൾ തുറക്കാൻ സാധിക്കും. ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ കടകൾ തുറക്കാനാവും.

ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും തുറന്നു പ്രവർത്തിക്കാം. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും അനുവാദം ലഭിക്കും.

മാസ്‌ക് ധരിച്ചു മാത്രം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും.

ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ജില്ലയിലെ കെട്ടിട നിർമ്മാണങ്ങളും, ഫാക്ടറികളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

വഴിയിൽ കൃത്യമായ അകലത്തിൽ സാനിറ്റൈസറും, കൈ കഴുകുന്നതിനുള്ള ക്രമീകരണവും ഉണ്ടാകണം.

പൊലീസ് പരിശോധന പൂർണമായും ഒഴിവാകില്ലെങ്കിലും ഇളവുകൾ ഉണ്ടാകും.

തീയറ്ററുകളും, മാളുകളും, ഷോപ്പിങ് സെന്റുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കില്ല.

ആളുകൾ കൂടുന്ന യോഗങ്ങളോ, സമ്മേളനങ്ങളോ അനുവദിക്കില്ല.

ജില്ലയ്ക്കു പുറത്തേയ്‌ക്കോ, സംസ്ഥാനത്തിന് പുറത്തേയ്‌ക്കോ യാത്ര ചെയ്യുന്നതിനുള്ള അനുവാദം ലഭിക്കില്ല.

ബാറുകളും ബിവറേജുകളും തുറക്കില്ല. മദ്യവിൽപ്പന സ്ഥാപനങ്ങൾ ഒന്നും പ്രവർത്തിക്കില്ല.

കല്യാണമോ, മരണമോ അടക്കമുള്ള ചടങ്ങുകൾക്കും നിയന്ത്രണം ഉണ്ടാകും. ലോക്ക് ഡൗൺ തീരും വരെ ഇത്തരം ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.

തുണിക്കടകളും, മറ്റുള്ള വ്യവസായ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ സാധിക്കും.