play-sharp-fill
കോവിഡ് നിർദേശം ലംഘിച്ച് ബംഗളൂരുവിൽ നിന്ന് കോട്ടയത്തെത്തിയ യുവാക്കളുടെ സംഘത്തെച്ചൊല്ലി വിവാദം: യുവാക്കളെ കൊണ്ടു വന്നത് കെ പി സി സി എന്ന് ഇടത് അനുഭാവികൾ: അല്ലെന്നും പിന്നിൽ മലയാള സമാജമെന്നും കോൺഗ്രസ്: വിവാദത്തിന് പിന്നിലെ സത്യം ഇങ്ങനെ

കോവിഡ് നിർദേശം ലംഘിച്ച് ബംഗളൂരുവിൽ നിന്ന് കോട്ടയത്തെത്തിയ യുവാക്കളുടെ സംഘത്തെച്ചൊല്ലി വിവാദം: യുവാക്കളെ കൊണ്ടു വന്നത് കെ പി സി സി എന്ന് ഇടത് അനുഭാവികൾ: അല്ലെന്നും പിന്നിൽ മലയാള സമാജമെന്നും കോൺഗ്രസ്: വിവാദത്തിന് പിന്നിലെ സത്യം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബാംഗ്ലൂരില്‍ നിന്നെത്തി കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഗരത്തില്‍ യാത്ര ചെയത് യുവാക്കൾ കേസിൽ കുടുങ്ങിയ സംഭവത്തിൽ വിവാദം കത്തുന്നു. യുവാക്കളെ പാസില്ലാതെ ജില്ലയിൽ എത്തിച്ചത് കോൺഗ്രസ് ആണെന്ന ആരോപണവുമായി ഒരു വിഭാഗം സി പി എം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തി. എന്നാൽ സംഭവത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്നും , ബംഗളൂരുവിലെ മലയാളി സമാജം ആണ് ഇവരെ ജില്ലയിൽ എത്തിച്ചതിന് പിന്നിലെന്നു കോൺഗ്രസും ആരോപിക്കുന്നു. ഇതിനിടെ സംഭവത്തിൽ രാഷ്ട്രീയം ഒന്നും ഇല്ലെന്നും തങ്ങൾ സ്വന്തം കയ്യിലെ പണം മുടക്കിയാണ് ഇവിടെ എത്തിയതെന്നും ബംഗളൂരുവിൽ നിന്നും എത്തിയ യുവാക്കൾ ഇതിനിടെ തേർഡ് ഐ ന്യൂസ് ലൈവിനോട് വ്യക്തമാക്കി.


കുമളി ചെക് പോസ്റ്റില്‍നിന്നും ടൂറിസ്റ്റ് ബസില്‍ എത്തിയ അടൂര്‍ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവന്‍(20) എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇവരെ കൊണ്ടുവന്ന സ്വകാര്യ ബസിനെതിരെയും പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം രാഷ്ട്രീയ വിവാദമായതോടെ തേർഡ് ഐ ന്യൂസ് ലൈവ് ,നിലവിൽ ജില്ലയിൽ ക്വാറൻ്റൈനിൽ കഴിയുന്ന വിനോദിനെ ഫോണിൽ ബന്ധപ്പെട്ടു. അടൂർ സ്വദേശിയായ വിനോദ് ബംഗളൂരുവിൽ വെൽഡിംങ്ങ് തൊഴിലാളിയാണ്. കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലക്കാരായ 25 പേരും താനും ചേർന്ന് ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഇത് വഴിയാണ് ബസ് കണ്ടെത്തിയത് എന്ന് വിനോദ് പറഞ്ഞു. മലയാളി സമാജത്തെ ബന്ധപ്പെട്ടെങ്കിലും പാസ് ഉണ്ടെങ്കിൽ മാത്രമേ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്ന് അവർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനങ്ങൾ ഞങ്ങൾ സ്വയം വാഹനം കണ്ടെത്തി, 3500 രൂപ വീതം കയ്യിൽ നിന്നും ഇട്ട് ജില്ലയിലേയ്ക്ക് പോരുകയായിരുന്നു എന്നും വിനോദ് തേർഡ് ഐ ന്യൂസ് ലൈവിനോട് വ്യക്തമാക്കി.

നാട്ടിലെത്തുന്നതിനുള്ള പാസ് ഇവരുടെ കൈവശമുണ്ടായിരുന്നെങ്കിലും ഓരോരുത്തരെയും ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ ഇറങ്ങിയ ശേഷം നാട്ടിലേയ്ക്ക് ടാക്സി പിടിച്ച് പോകുന്നതിനാണ് ലക്ഷം ഇട്ടിരുന്നത്. ഇതിന് പാസ് സംഘടിപ്പിക്കുന്നതിനായാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ , പൊലീസ് കേസെടുത്ത് ക്വാറൻ്റൈൻ ആക്കുകയായിരുന്നു.

ഇതിനിടെ കോൺഗ്രസ് ആണ് സംഭവത്തിന് പിന്നിലെന്ന ആരോപണവുമായി സി പി എമ്മിൻ്റെ സൈബർ സേനയും രംഗത്ത് എത്തി. ഇതു സംബന്ധിച്ചു ടോളുകളും സോഷ്യൽ മീഡിയയിൽ സജീവമാക്കുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസ് സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയത്.

സംഭവത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് മുൻ ഡി സി സി പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ടോമി കല്ലാനി പറഞ്ഞു. കർണ്ണാടകയിൽ നിന്നും കോൺഗ്രസ് വാഹനം ഇവർക്കായി ക്രമീകരിച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ക്രമീകരിച്ച വാഹനങ്ങളിൽ ഒന്നിൽ പോലും ഈ വാഹനത്തിൻ്റെ പേരോ നമ്പരോ ഇല്ലെന്ന് ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പും അറിയിച്ചു. കർണ്ണാടക സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് കൊണ്ടുവന്ന ഒരു ബസ് പോലും ഇത്തരത്തിൽ കേസിൽ പെട്ടിട്ടില്ലന്നും അദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനാതെ വരുന്ന സി പി എം സോഷ്യൽ മീഡിയ വഴി കോൺഗ്രസിനെ കരി വാരി തേക്കാൻ നടത്തുന്ന ശ്രമം അപലപനീയം ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയിയും ആരോപിച്ചു.