
കോട്ടയത്ത് 145 പുതിയ കോവിഡ് രോഗികള്‍;ആകെ 1502പേര്: 143 പേർക്കും സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1389 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 145 എണ്ണം പോസിറ്റീവ്.ഇതില്‍ 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 29 പേര്‍ക്ക് ബാധിച്ചു. കൂരോപ്പടയില്‍ 24 പേര് രോഗബാധിതരായി. ഈരാറ്റുപേട്ട-13, വാഴപ്പള്ളി-5, കുമരകം, തിരുവാര്‍പ്പ്, എരുമേലി-4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

67 പേര് രോഗമുക്തരായി. നിലവില്‍ 1502 പേര് ചികിത്സയിലുണ്ട്. ഇതുവരെ 4202 പേര്‍ക്ക് രോഗം ബാധിച്ചു. 2697 പേര് രോഗമുക്തരായി. ആകെ 15083 പേര് ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.