video
play-sharp-fill

കൊറോണ വാക്‌സിനായി കൈകോർത്ത് ഇന്ത്യ അമേരിക്ക സഖ്യം: 2021 ഓടെ ഇന്ത്യൻ അമേരിക്കൻ വാക്‌സിൻ വിപണിയിൽ എത്തും; കൊവിഡ് മരുന്നിൽ റഷ്യയെ തകർക്കാൻ പുതിയ കൂട്ടു കെട്ട്

കൊറോണ വാക്‌സിനായി കൈകോർത്ത് ഇന്ത്യ അമേരിക്ക സഖ്യം: 2021 ഓടെ ഇന്ത്യൻ അമേരിക്കൻ വാക്‌സിൻ വിപണിയിൽ എത്തും; കൊവിഡ് മരുന്നിൽ റഷ്യയെ തകർക്കാൻ പുതിയ കൂട്ടു കെട്ട്

Spread the love

തേർഡ് ഐ ഇന്റർനാഷണൽ

വാഷിംങ്ടൺ: കൃത്യം ഒരു മാസം മുൻപാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ കൊവിഡിനുള്ള വാക്‌സിൻ അമേരിക്ക വികസിപ്പിച്ചെന്നും, തന്റെ മകൾക്കു തന്നെ ഈ വാക്‌സിൻ പരീക്ഷിച്ചെന്നും റഷ്യ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനു മറുപടിയുമായി വാക്‌സിൻ വികസന രംഗത്ത് കൈ കോർക്കുകയാണ് ഇന്ത്യൻ അമേരിക്കൻ കമ്പനികൾ.

കൊറോണ വാക്സിൻ വികസിപ്പിക്കാൻ ഇന്ത്യൻ കമ്പനിയുമായി കൈകോർത്ത് അമേരിക്കയിലെ ബെയ്ലർ കോളേജ് ഓഫ് മെഡിസിൻ. സുരക്ഷിതവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ വാക്സിൻ നിർമ്മിക്കാൻ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ബയോളജിക്കൽ ഇ ലിമിറ്റഡുമായി ലൈസൻസിംഗ് കരാറിൽ എത്തിയിരിക്കുകയാണ് ബെയ്ലർ കോളേജ് ഓഫ് മെഡിസിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദാണ് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ ആസ്ഥാനം. ബെയ്ലർ വികസിപ്പിച്ച റീ കോമ്ബിനന്റ് പ്രോട്ടീൻ വാക്സീന്റെ നിർമ്മാണത്തിനായാണ് ബയോലളജിക്കൽ ഇ ലിമിറ്റഡിന് ലൈസൻസ് നൽകിയിരിക്കുന്നത്. വാക്സിന്റെ പരീക്ഷണങ്ങളും വാണിജ്യപരമായ കാര്യങ്ങളുമെല്ലാം ബയോളജിക്കൽ ഇ ലിമിറ്റഡായിരിക്കും ഏകോപിപ്പിക്കുക.

സാർസ്, മെർസ് എന്നിവയ്ക്കുള്ള വാക്സിനുകളാണ് ബിസിഎം നിർമ്മിക്കുന്നത്. പരീക്ഷണം നടന്നു വരികയാണെന്നും അടുത്ത വർഷത്തോടെ വാക്സിൻ വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ബിസിഎം അധികൃതർ വ്യക്തമാക്കുന്നത്. വാക്സിൻ വിജയകരമായാൽ കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ നൽകാൻ കഴിയുമെന്നാണ് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ വിലയിരുത്തൽ.