
നിയമലംഘകർക്ക് ഇനി ഓൺലൈനായി പിഴ അടയ്ക്കാം: പി.ഒ.എസ് മിഷ്യനുമായി മോട്ടോർ വാഹന വകുപ്പ് : ഡിജിറ്റൽ കേസും ഡിജിറ്റൽ പിഴയും റെഡി
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ ഡിജിറ്റലായി കേസെടുക്കാനും പിഴയൊടുക്കാനും സൗകര്യമുള്ള പി.ഒ.എസ് മെഷീനുകൾ ലഭ്യമാക്കി.
ഒരു സ്ക്വാഡിന് ഒന്ന് വീതം നിലവിൽ ആറ് മെഷീനുകളാണ് ലഭിച്ചിരിക്കുന്നത് .
നിയമലംഘനങ്ങളുടെ ഫോട്ടോ എടുക്കാനും വാഹനങ്ങളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെ യും കേന്ദ്രീകൃത ഓൺലൈൻ സംവിധാനങ്ങളിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കാനും ഈ ആപ്ലിക്കേഷൻ വഴി പരിശോധന ഉദ്യോഗസ്ഥർക്ക് സാധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമലംഘനം നടത്തുന്ന വാഹനം രാജ്യത്ത് എവിടെ രജിസ്റ്റർ ചെയ്തതാണെങ്കിലുംവാഹനത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്ക് ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം .
മോട്ടോർ വാഹന നിയമലംഘനം നടത്തുന്നവർ ഇനിമുതൽ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരാൽ പരിശോധിക്കപ്പെ ട്ടില്ലെങ്കിലും നിയമലംഘനത്തിന്റെ ഫോട്ടോ, സ്ഥലം ,സമയം , എന്നിവ സഹിതം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതാണ്.
ഇത്തരത്തിൽ ബുക്ക് ചെയ്യപ്പെടുന്ന കേസുകൾ വാഹനത്തിൻ്റെ കേന്ദ്രീകൃത രജിസ്ട്രേഷൻ സംവിധാനത്തിൽ സ്വമേധയാ രേഖപ്പെടുത്തപ്പെടുന്നതുമാണ്.
പരിശോധന സമയത്ത് പിഴയൊടുക്കാൻ പണമില്ലാത്തവർക്ക് എടിഎം കാർഡ് വഴി പിഴ ഒടുക്കാവുന്നതാണ്. ഇതിനും സാധിക്കാത്തവർക്ക് ഓൺലൈനായി മൊബൈലിലേക്ക് ലഭിക്കുന്ന ലിങ്ക് വഴി പിഴ അടയ്ക്കാം .
പിഴയടച്ച് തീർക്കാത്ത കേസുകൾ എറണാകുളത്തുള്ള വർച്വൽ കോടതിയിലേക്ക് അയക്കുന്നതാണ്. ഓൺലൈനായി ആയി കേസ് ജഡ്ജി പരിശോധിച്ചതിനുശേഷം പിഴ നിശ്ചയിച്ച് ഓൺ ലൈൻ ആയി മൊബൈലിലേക്ക് സമൻസ് അയക്കും.
പിഴത്തുക ഓൺലൈനായി അടയ്ക്കാം
ഇങ്ങനെയും പിഴ അടയ്ക്കാത്ത നിയമലംഘകർക്ക് കോടതി വിചാരണ നടപടികൾ നേരിടാവുന്നതാണ്.
ഈ സംവിധാനം വഴി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൊണ്ട് മോട്ടോർ വാഹന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ കൾ സ്വീകരിക്കാൻ സാധിക്കുന്നതാണ് എന്ന് എൻഫോഴസ് മെന്റ് ആർടിഒ അറിയിച്ചു