play-sharp-fill
കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക ഇനി പൊലീസ് ശേഖരിക്കും: ക്വാറന്റയിനിലുള്ളവർ പൊലീസ് നിരീക്ഷണത്തിൽ; രോഗവ്യാപനം തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ; പൊലീസിന് പണിയോട് പണി ; മറ്റു സർക്കാർ ഉദ്യോഗസ്ഥർ സുഖവാസത്തിൽ..!

കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക ഇനി പൊലീസ് ശേഖരിക്കും: ക്വാറന്റയിനിലുള്ളവർ പൊലീസ് നിരീക്ഷണത്തിൽ; രോഗവ്യാപനം തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ; പൊലീസിന് പണിയോട് പണി ; മറ്റു സർക്കാർ ഉദ്യോഗസ്ഥർ സുഖവാസത്തിൽ..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് വ്യാപനം തടയാനുള്ള ഉത്തരവാദിത്വം പൊലീസിന്റെ തലയിൽ മാത്രം കെട്ടിവച്ച് മറ്റു വകുപ്പുകൾ കയ്യൊഴിയുന്നു. ആരോഗ്യം തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഏൽപ്പിച്ചിരുന്ന കാര്യങ്ങൾ പോലും ഇനി പൊലീസിന്റെ ചുമലിൽ വന്നു ചേരും. കൊവിഡ് രോഗികളുടെ സമ്പർക്കപ്പടിക മുതൽ ക്വാറന്റയിൻ ലംഘിക്കുന്നവരുടെ ലിസ്റ്റ് വരെ ഇനി പൊലീസ് ശേഖരിക്കേണ്ടി വരും.

കൊവിഡ് നിയന്ത്രിക്കുന്നതിൽ ആരോഗ്യം – റവന്യു -തദ്ദേശസ്വയംഭരണ വകുപ്പുകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പൊലീസിനെ നിയോഗിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല മുഴുവൻ പൊലീസിന്റെയും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരുടെയും, നഴ്‌സുമാരുടെയും മാത്രം ചുമലിലാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കിയിരുന്നത് ഇതുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിലുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാരായിരുന്നു. എന്നാൽ, ഇത് വൻ പരാജയമാണ് എന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എല്ലാം പൊലീസിനെ ഏൽപ്പിക്കുന്നത്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി വിജയ് സാഖറയെ, സംസ്ഥാന തല പൊലീസ് നോഡൽ ഓഫിസറായും നിയമിച്ചിട്ടുണ്ട്.

കൊവിഡ് രോഗികളുടെ പ്രൈമറി സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തേണ്ടതും, സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തേണ്ടതും ഇനി പൊലീസിന്റെ ഉത്തരവാദിത്വത്തിൽ വരും. കണ്ടെയ്‌മെന്റ് സോണുകൾ തിരിക്കേണ്ടതും, ഇതിന്റെ സുരക്ഷിതത്വവും ഇനി പൊലീസ് തന്നെ നോക്കേണ്ടി വരും. ഇനി മുതൽ രോഗ ബാധിതരായ ആളുകളുടെ പ്രൈമറി സെക്കൻഡറി കോൺടാക്ട് പ്രദേശങ്ങളാവും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുക.

വാർഡുകൾ ആയിരിക്കില്ല ഇനി കണ്ടെയ്ൻമെന്റ് സോണാകുക. കണ്ടെയ്ൻമെന്റ് സോണിൽ നിന്നും അകത്തേയ്‌ക്കോ പുറത്തേയ്‌ക്കോ പോകാനോ അനുവദിക്കില്ല. ഇവിടെ ആവശ്യമുള്ള സാധനങ്ങൾ പൊലീസോ പൊലീസ് നിയോഗിക്കുന്ന വോളണ്ടിയർമാരോ എത്തിച്ചു നൽകും. ജില്ലയിലെ പൊതു സ്ഥിതി വിശകലനം ചെയ്യാൻ ജില്ലാ കളക്ടറും പൊലീസ് മേധാവിയും ഡി.എം.ഒയും ചേർന്നുള്ള കമ്മിറ്റി യോഗം എല്ലാ ദിവസവും ചേരും.