കോവിഡ് 19 : സഹകരണ ബാങ്കുകൾ പലിശ ഇളവും സഹായവും നൽകണം: യൂത്ത് കോൺഗ്രസ്

കോവിഡ് 19 : സഹകരണ ബാങ്കുകൾ പലിശ ഇളവും സഹായവും നൽകണം: യൂത്ത് കോൺഗ്രസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം : സഹകരണ ബാങ്കുകളുടെ കാർഷിക വായ്പകളിൽ മേൽ 6 മുതൽ 12 മാസം വരെയുള്ള കാലാവധിക്ക് പലിശ ഇളവ് അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു.

ഇത് കൂടാതെ പരമാവധി സാഹചര്യങ്ങളിൽ കൃഷിയിറക്കുന്നതിന് വേണ്ടി പലിശരഹിത അധിക വായ്പയും, ചെറുകിട-ഇടത്തര കർഷകർക്കു ലഭ്യമാക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയൊരും ആശ്വാസമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാരും കർഷകരും കൂടുതലായി ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ ഇത്തരത്തിൽ ഒരു ആലോചന നടത്തേണ്ടതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൻതുക സംഭാവനയായി നൽകുവാൻ കഴിയുന്ന സഹകരണ ബാങ്കുകൾ, സഹകാരികൾക്കും ഇളവുകൾ നൽകുവാൻ തയ്യാറാകണം.

പ്രസ്തുത ആവശ്യം ഉന്നയിച്ച് ജില്ലയിലെ മുഴുവൻ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റികളുടേയും നേതൃത്വത്തിൽ അതത് സഹകരണ ബാങ്ക് പ്രസിഡന്റ്മാർക്കും സെക്രട്ടറിമാർക്കും കത്ത് അയക്കണമെന്ന നിർദ്ദേശവും യൂത്ത് കോൺഗ്രസ് മുന്നോട്ട് വച്ചു.

ഇത്തരത്തിൽ ഒരു കത്ത് സഹകരണ ബാങ്കിന് നൽകിയ വിവരം അടിസ്ഥാനപ്പെടുത്തി പത്രവാർത്തയും നൽകണമെന്നും ജില്ലാ പ്രസിഡൻ്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു.