play-sharp-fill
കൈകാൽ കഴപ്പ്, കാൽമുട്ട് വേദന, വാതം, മരവിപ്പ്, കഴുത്തുവേദന, ഇത് വഴിവക്കിൽ കുഴമ്പ് വിൽക്കുന്നയാൾ വിളിച്ച് പറയുന്നതല്ല; കോട്ടയം ജില്ലയിലെ അധ്യാപകർ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ കളക്ട്രേറ്റിൽ നല്കിയ അപേക്ഷയിലെ മാറാരോഗങ്ങളാണ്!   കോവിഡിനെ തുടർന്നു മാസങ്ങളോളം അവധി ലഭിച്ചിട്ടും അധ്യാപകർക്കു മതിയാകുന്നില്ല:  കായിക അധ്യാപകനു മുട്ടിൽ വേദന; തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കാൻ  കളക്ട്രേറ്റിലെത്തിയത് രണ്ടായിരത്തി അഞ്ഞൂറിലധികം അപേക്ഷകൾ; അംഗീകരിച്ചത് 150 ൽ താഴെ എണ്ണം മാത്രം

കൈകാൽ കഴപ്പ്, കാൽമുട്ട് വേദന, വാതം, മരവിപ്പ്, കഴുത്തുവേദന, ഇത് വഴിവക്കിൽ കുഴമ്പ് വിൽക്കുന്നയാൾ വിളിച്ച് പറയുന്നതല്ല; കോട്ടയം ജില്ലയിലെ അധ്യാപകർ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ കളക്ട്രേറ്റിൽ നല്കിയ അപേക്ഷയിലെ മാറാരോഗങ്ങളാണ്! കോവിഡിനെ തുടർന്നു മാസങ്ങളോളം അവധി ലഭിച്ചിട്ടും അധ്യാപകർക്കു മതിയാകുന്നില്ല: കായിക അധ്യാപകനു മുട്ടിൽ വേദന; തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കാൻ കളക്ട്രേറ്റിലെത്തിയത് രണ്ടായിരത്തി അഞ്ഞൂറിലധികം അപേക്ഷകൾ; അംഗീകരിച്ചത് 150 ൽ താഴെ എണ്ണം മാത്രം

ഏ കെ  ശ്രീകുമാർ

കോട്ടയം: കൊവിഡിനെ തുടർന്നു മാസങ്ങളോളം അവധി ലഭിച്ചിട്ടും അധ്യാപകർക്കു മതിയാകുന്നില്ല. കൊവിഡിനെ തുടർന്നു കലുഷിതമായ അന്തരീക്ഷത്തിൽ വച്ച തിരഞ്ഞെടുപ്പിൽ പോലും ഡ്യൂട്ടി ഒഴിവാക്കാൻ അപേക്ഷയുമായി എത്തിയവരിൽ ഏറെയും അദ്ധ്യാപകർ. രണ്ടായിരത്തി അഞ്ഞൂറിലേറെ അപേക്ഷകൾ ലഭിച്ചതിൽ മുക്കാൽ ഭാഗം അപേക്ഷകരും അദ്ധ്യാപകരായിരുന്നു. ഇതിൽ ഗുരുതര രോഗമുള്ളവരും, ന്യായമായ കാരണങ്ങൾ ബോധിപ്പിച്ചതുമായ അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചതും. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയിൽ വാതപ്പനി, മുതൽ കൈകാൽ കഴപ്പ് വരെയാണ് കാരണങ്ങൾ

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നു പ്രഖ്യാപനം വന്നപ്പോൾ മുതൽ തന്നെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷകളുടെ പ്രളയമായിരുന്നു. മതിയായ കാരണമില്ലാതെ അപേക്ഷകളിൽ അംഗീകാരം നൽകാനാവില്ലെന്നാണ് ചട്ടം. ഗുരുതരമായി രോഗമുള്ളവർ, ഗർഭിണികൾ, ഏഴുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ളവർ എന്നീ സർക്കാർ ജീവനക്കാരെ മാത്രമേ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാവൂ എന്നാണ് ചട്ടം. ദമ്പതിമാരായ ജീവനക്കാരെ ഡ്യൂട്ടിയ്ക്കു നിയോഗിക്കുമ്പോൾ കളക്ടറുടെ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഒരാളെ ജോലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ള ആളുകൾക്കു മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കു ശേഷമാണ് അപേക്ഷകൾ ഒഴിവാക്കിയിരുന്നത്. ആരോഗ്യ പ്രവർത്തകരെ മാത്രമാണ് കൊവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഒഴിവാക്കാൻ നിർദേശമുണ്ടായിരുന്നത്. എന്നാൽ, നിരവധി അപേക്ഷകളാണ് ഈ സാഹചര്യത്തിൽ ലഭിച്ചിരുന്നത്. ചെറിയ നടുവേദന മുതൽ പനിവരെയുള്ള ലക്ഷണങ്ങളുമായി എത്തിയിരുന്നത്.

ഇവരെയെല്ലാം മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാണ് അപേക്ഷകൾ നിരസിച്ചത്. അഞ്ചു വർഷത്തിനിടെ ഒന്നോ രണ്ടോ തവണ മാത്രമാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിയുണ്ടാകുക. എന്നാൽ, ഇതിനു പോലും പോകാൻ തയ്യാറാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്.പോലീസുകാരും ആരോഗ്യ പ്രവർത്തകരും, റവന്യൂ ജീവനക്കാരും ജീവൻ പോലും പണയം വെച്ച് കോവിഡ് ഡ്യൂട്ടി ചെയ്യുമ്പോളാണ് ഒരു വിഭാഗം അധ്യാപകരുടെ ഈ അഭ്യാസം, കോവിഡ് ഡ്യൂട്ടി ചെയ്ത ഡോക്ടർമാരടക്കം നിരവധി പേർ ജീവൻ ബലിയർപ്പിച്ച നാട്ടിലാണ് ഏഴ് മാസമായി വെറുതേയിരുന്ന് ശമ്പളം വാങ്ങുന്ന അധ്യാപകർക്ക് ഇലക്ഷൻ ഡ്യൂട്ടിയെന്ന് കേട്ടപ്പോൾ മുട്ടുവേദനയും വാതപ്പനിയും ഉണ്ടായത്. എന്നാൽ മാതൃകാപരമായി ചുമതല നിർവ്വഹിക്കാനെത്തിയ നിരവധി അധ്യാപകരും ഉണ്ടായിരുന്നു