play-sharp-fill
കേരളത്തിൽ കൈവിട്ട് കൊറോണ: സംസ്ഥാനത്ത് 43 ആം കൊവിഡ് മരണം; വീണ്ടും മരണം സംഭവിച്ചത് തിരുവനന്തപുരത്ത്; സ്ഥിതി ഗതി അതീവ ഗുരുതരം

കേരളത്തിൽ കൈവിട്ട് കൊറോണ: സംസ്ഥാനത്ത് 43 ആം കൊവിഡ് മരണം; വീണ്ടും മരണം സംഭവിച്ചത് തിരുവനന്തപുരത്ത്; സ്ഥിതി ഗതി അതീവ ഗുരുതരം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡിൽ ലോകം മുഴുവൻ പാടിപ്പുകഴ്ത്തിയിരുന്ന കേരള മോഡലിന് അടിതെറ്റുന്നോ..? കൊവിഡ് രോഗം അതിന്റെ സംഹാര രൂപം കേരളത്തിൽ പുറത്തെടുത്തതോടെ ഇതുവരെ മരിച്ചത് 43 പേർ. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്താണ് കൊവിഡ് ബാധിച്ചുള്ള മരണമുണ്ടായിരിക്കുന്നത്.


തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗമുള്ളയായിരുന്നു ഇദ്ദേഹം. ഡയാലിസിനും വിധേയനായിരുന്നു. തിരുവനന്തപുരത്തെ ഒമ്പതാമത്തെ കൊറോണ മരണമാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 43 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം നാളെ സംസ്‌കരിക്കും.

കുഴഞ്ഞുവീണതിനെ തുടർന്ന് ആദ്യം കളിയിക്കാവിളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വൃക്കരോഗത്തിന് അദ്ദേഹം നേരത്തെ തന്നെ ചികിത്സ തേടിയിരുന്നു. ഡയാലിസിനും വിധേയനായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് പരിശോധന നടത്തിയത്.

അതേ സമയം രോഗ വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ ജൂലൈ 28 നീട്ടി. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നിയന്ത്രണങ്ങൾ ബാധകം.