
സംസ്ഥാനത്ത് 791 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 532 പേർക്കു സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടം അറിയാതെ 42 കേസുകൾ; കോട്ടയത്ത് 39 പേർക്കു രോഗം; രണ്ടു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്ത് 532 പേർക്കു സമ്പർക്കത്തിലൂടെ അടക്കം 791 പേർക്കു വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ സ്ഥിതി ഗതികൾ അതീവ ഗുരുതരമാണ് എന്നു ശരിവയ്ക്കുന്ന രീതിയിലാണ് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. ഇന്ന് ഉറവിടെ അറിയാത്ത 42 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25 ഇടുക്കി 11 കണ്ണൂർ ഒൻപത് എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തു നിന്നും എത്തിയ 152 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 135 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ ഇതുവരെ 11066 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 285 സ്ഥലത്താണ് ഹോട്ട് സ്‌പോട്ടുകൾ ഉള്ളത്.
തിരുവനന്തപുരം ജില്ലയിൽ രണ്ടു പേർക്കു മാത്രമാണ് വിദേശത്തു നിന്നും വന്നവർക്കു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 237 പേർക്കു സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു പേർക്ക് എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല.
133 പേർക്കാണ് ഇന്നു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തീരമേഖലകളിലെ മൂന്നു സോണുകളായി തരം തിരിച്ചിട്ടുണ്ട്. 15 ആരോഗ്യ പ്രവർത്തകർക്കു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തീരദേശ മേഖലകളിൽ കൂടുതൽ സോണുകൾ ഏർപ്പെടുത്തും. ഇവിടെ ലോക്ക് ഡൗൺ ഏർപ്പെടുത്തും. വിവിധ സോണുകളായി തിരിച്ചാണ് ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മൂന്നു മേഖലകളിലും എസ്.പിമാർക്കു ചുമത നൽകിയിട്ടുണ്ട്.