video
play-sharp-fill

കൊവിഡ് ബാധിച്ച് കോട്ടയത്ത് ഒരു മരണം കൂടി: മരിച്ചത് അതിരമ്പുഴ സ്വദേശിയായ വയോധിക; കുഴഞ്ഞു വീണു മരിച്ച റോസമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഞായറാഴ്ച നടത്തിയ പരിശോധനയിൽ

കൊവിഡ് ബാധിച്ച് കോട്ടയത്ത് ഒരു മരണം കൂടി: മരിച്ചത് അതിരമ്പുഴ സ്വദേശിയായ വയോധിക; കുഴഞ്ഞു വീണു മരിച്ച റോസമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഞായറാഴ്ച നടത്തിയ പരിശോധനയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മറ്റൊരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച വയോധികയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതിരമ്പുഴ -തെക്കേപറമ്പിൽ പരേതനായ മത്തായി പൈലിയുടെ ഭാര്യ റോസമ്മ പൈലി (94)യാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. വാർധക്യ സഹജമായ അസുഖം മൂലം കുറച്ചു നാളുകളായി ഇവർ കിടപ്പിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരംപുഴയിലുള്ള മകന്റെ കൂടെ ആയിരുന്നു റോസമ്മ കഴിഞ്ഞിരുന്നത്. ജൂലായ് 29 നു നടത്തിയ പരിശോധനയിൽ ഇവരുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മകന്റെ ഭാര്യയ്ക്കും മകൾക്കും സഹോദരിയ്ക്കുമൊപ്പം ഇവർ ക്വാറന്റയിനിൽ കഴിയുകയായിരുന്നു ഇവർ. അതിരമ്പുഴയിലെ വീട്ടിൽ തന്നെയാണ് ഇവർ ക്വാറന്റനിയിൽ കഴിഞ്ഞിരുന്നത്.

ഇതിനിടെ ഇവർ അസ്വസ്ഥത അനുഭവപ്പെട്ട് മരണമടയുകയായിരുന്നു. തുടർന്നു, കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഇവിടെ മകനു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അമ്മയ്ക്കും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് അമ്മയ്ക്കു കൊവിഡ് സ്ഥിരീകരിച്ചത്.

മക്കൾ – മാത്യൂ റ്റി, പരേതനായ പോൾ റ്റി പി ,കൊച്ചുറാണി. കുറവിലങ്ങാട് പരേത അതിരമ്പുഴ പഴയപുരക്കൽ കുടുംബാംഗമാണ്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിക്കും.