play-sharp-fill
കോവിഡ് ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി: മരിച്ചത് മാഹി സ്വദേശി; രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്തിയില്ല; വീട്ടിൽ ഒൻപതു പേരും നെഗറ്റീവ്

കോവിഡ് ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി: മരിച്ചത് മാഹി സ്വദേശി; രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്തിയില്ല; വീട്ടിൽ ഒൻപതു പേരും നെഗറ്റീവ്

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: കോവിഡ് ബാധിച്ച് കേരളത്തിന്റെ അതിർത്തിയിൽ മറ്റൊരു മരണം കൂടി. കേരളത്തിനു പുറത്താണെങ്കിലും കേരളത്തോട് അടുത്തു കിടക്കുന്ന മാഹിയിലാണ് പുതിയ മരണം റിപ്പോർട്ട് ചെയ്തത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗിയാണ് മരിച്ചത്. മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫ്(71)ആണ് മരിച്ചത്. എന്നാൽ, ഇയാളുടെ ശ്രവം പരിശോധിക്കാൻ വൈകിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇയാൾ മാർച്ച് 26 മുതൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വൃക്കരോഗവും ഹൃദ്രോഗവും മൂലം ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ തലശേരി ടെലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് മെഹറൂഫിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂക്ഷമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് മാർച്ച് 31 ന് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റിയിരിക്കുനന്നത്. അസുഖം അതിരൂക്ഷമായതോടെയാണ് 31 ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ ഇദ്ദേഹത്തെ പിന്നീട് വെന്റിലേറ്ററിലേയ്ക്കു മാറ്റുകയായിരുന്നു. പിന്നീട്, ആദ്യം കണ്ണൂർ മിംസ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. തുടർന്നാണ്, പരിയാരം മെഡിക്കൽ കോളേജിലേയ്ക്കു വിദഗ്ധ പരിശോധനയ്ക്കായി മാറ്റുകയായിരുന്നു.

എന്നാൽ, കൊവിഡ് ബാധിച്ചത് എവിടെ നിന്നാണ് എന്നു കണ്ടെത്താൻ സാധിച്ചില്ല. ആദ്യം മുതൽ തന്നെ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് അടക്കം ജില്ലാ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്. 80 പേരുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടായിട്ടുണ്ട് എന്നു ജില്ലാ മെഡിക്കൽ ഓഫിസർ നാരായണൻ നായ്ക് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതുവരെയും ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കാൻ ആദ്യ ഘട്ടത്തിൽ സാധിച്ചിരുന്നില്ല. ഇദ്ദേഹം വിദേശത്തു നിന്നുള്ള ആളുകളെ കണ്ടിട്ടില്ലെന്നും വിവാഹത്തിൽ പങ്കെടുത്തിട്ടില്ലെന്നും മഹറൂഫിന്റെ ബന്ധുക്കൾ വ്യക്തമാക്കുന്നു.

ഇതിനിടെ മഹറൂഫിന്റെ റൂട്ട്മാപ്പിൽ ഉള്ളതിൽ 11 പേരും പരിശോധനയിൽ നെഗറ്റീവ് ആണ് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ആശ്വാസം പകരുന്ന വാർത്തയാണ്. എന്നാൽ, മെഹറൂഫിന് എവിടെ നിന്നാണ് രോഗം പടർന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.