play-sharp-fill
കൊവിഡിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ നിർമ്മല സീതാരാമന്റെ നിർണ്ണായക ഇടപെടൽ: മൂന്നു ലക്ഷം കോടിയുടെ വായ്പ ഈടില്ലാതെ നൽകും; ഒരു വർഷത്തേയ്ക്കു മോറട്ടോറിയം; രാജ്യം കടന്നു പോകുന്ന പ്രതിസന്ധി മറികടക്കാൻ നിർണ്ണായക നീക്കം

കൊവിഡിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ നിർമ്മല സീതാരാമന്റെ നിർണ്ണായക ഇടപെടൽ: മൂന്നു ലക്ഷം കോടിയുടെ വായ്പ ഈടില്ലാതെ നൽകും; ഒരു വർഷത്തേയ്ക്കു മോറട്ടോറിയം; രാജ്യം കടന്നു പോകുന്ന പ്രതിസന്ധി മറികടക്കാൻ നിർണ്ണായക നീക്കം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യം കടന്നു പോകുന്ന കൊവിഡ് 19 ന്റെ പ്രതിസന്ധി കാലഘട്ടം മറികടക്കാൻ കർശന നടപടികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഒരു വർഷത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ച നിർമ്മല, മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ ഈടില്ലാതെ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രധാമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഈടില്ലാതെ മൂന്നു ലക്ഷം കോടിരൂപയുടെ വായ്പ നൽകും. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുന്നത്. ഏകദേശം 45 ലക്ഷത്തോളം ചെറുകിട വ്യവസായങ്ങൾക്കു ഇതിന്റെ പ്രയോജനം ലഭിക്കും. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ച സ്ഥാപനങ്ങൾക്കും ഇതിന്റെ ഫലം ലഭിക്കും.

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കു പ്രത്യേകമായി ആറു പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തകർച്ച നേരിട്ട വ്യവസായങ്ങൾക്കു കൂടുതൽ സഹായം ലഭ്യമാക്കും. സേവന ഉത്പാദന മേഖലകൾക്കു തരം തിരിവ് ഉണ്ടാകില്ല. 72.22 ലക്ഷം തൊഴിലാളികളുടെ വിഹിതം സർക്കാർ അടയ്ക്കും.

പ്രഖ്യാപനങ്ങൾ ഇങ്ങനെ

നാളെ മുതൽ 2021 മാർച്ച് 31 വരെ പദ്ധതി പ്രാബല്യത്തിൽ ഉണ്ടാകും
മൂന്നു മാസത്തെ തൊഴിലാളികളുടെ പി.എഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്ക്കും. 3.6 ലക്ഷം തൊഴിലാളികൾക്കു ഇതിന്റെ ഗുണം ലഭിക്കും.
ടിഡിഎസ് ടി.സി.എസ് നിരക്കുകൾ കുറയ്ക്കും.
നികുതി ദായകർക്ക് അൻപതിനായിരം കോടിയുടെ നേട്ടമുണ്ടാകും
നികുതി റിട്ടേൺ സമർപ്പിക്കേണ്ട തീയതി, നവംബർ വരെ നീട്ടി.
മൂന്നു ലക്ഷം കോടിയുടെ വായ്പ അനുവദിക്കും
വായ്പ മുടങ്ങിയവർക്കും തകർച്ച നേരിട്ടവർക്കും അപേക്ഷിക്കാം.
200 കോടി രൂപ വരെയുള്ള സർക്കാർ ടെൻഡറുകൾക്ക് ആഗോള ടെൻഡർ ഇല്ല.