കൊറോണ ബാധിച്ച് രണ്ടു കോട്ടയം സ്വദേശികൾ കൂടി മരിച്ചു: അമേരിക്കയിൽ മരിച്ചത് മാന്നാനം സ്വദേശി; ലണ്ടനിൽ മരിച്ചത് വെളിയന്നൂർ സ്വദേശി

കൊറോണ ബാധിച്ച് രണ്ടു കോട്ടയം സ്വദേശികൾ കൂടി മരിച്ചു: അമേരിക്കയിൽ മരിച്ചത് മാന്നാനം സ്വദേശി; ലണ്ടനിൽ മരിച്ചത് വെളിയന്നൂർ സ്വദേശി

തേർഡ് ഐ ബ്യൂറോ

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയെ തുടർന്നു വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. അമേരിക്കയിൽ സ്ഥിര താമസമായ മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ (തങ്കച്ചൻ – 64) ആണ് ചിക്കോഗോയിലെ ഡെസ്‌പ്ലെയിൻസിൽ മരിച്ചത്. ലണ്ടനിൽ താമസിക്കുന്ന വെളിയന്നൂർ സ്വദേശി അനൂജ് കുമാറാണ് (41) മരിച്ച മറ്റൊരാൾ.

മാന്നാനം സ്വദേശിയായ സെബാസ്റ്റ്യൻ 11 വർഷത്തോളമായി അമേരിക്കയിൽ സ്ഥിര താമസമാണ്. അമേരിക്കയിലെ ഡിസ്‌പ്ലൈസിൽ കുടുംബ സമേതമാണ് ഇദ്ദേഹം താമസിക്കുന്നത്. മാന്നാനത്തെ വീട് വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. അടുത്ത ബന്ധുക്കൾ മാത്രമാണ് പ്രദേശത്തുള്ളത്. ചൊവ്വാഴ്ച രാവിലെ മാത്രമാണ് ബന്ധുക്കൾ പോലും വിവരം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ചയാലേറെയായി ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന സൂചന. നേരത്തെ വിവിധ രോഗങ്ങൾ ബാധിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതോടെയാണ് കൊറോണ ബാധിച്ച് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു.

ഭാര്യ ജൈനമ്മ. മകൻ ജിതിൻ സെബാസ്റ്റ്യൻ. മരുമകൾ – അഞ്ജു ജോസഫ്, കൊച്ചുമകൻ – ജോയൽ ജിതിൻ. സഹോദരങ്ങൾ പരേതയായ സിസിലി കോശി, മേരി, പരേതനായ അഗസ്റ്റിൻ. സംസ്‌കാരം അമേരിക്കയിൽ തന്നെ നടത്തും.

വെളിയന്നൂർ സ്വദേശിയായ അനൂജ് ലണ്ടനിൽ വച്ചാണ് രോഗ ബാധിതനായി മരിച്ചത്. നാലു വർഷം മുൻപാണ് ഇയാൾ ലണ്ടനിലേയ്ക്കു പോയത്. ഇവിടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ജോലിയ്ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയം. രണ്ടാഴ്ച മുൻപാണ് ഇവിടെ വച്ച് അനൂജിന് രോഗം ബാധിച്ചത്. ചികിത്സ തുടരുന്നതിനിടെ അനൂജ് മരിക്കുകയായിരുന്നു. യാത്രാ വിലക്ക് നിലവിലുള്ളതിനാൽ അനൂജിന്റെ