video
play-sharp-fill

കൊവിഡ് കാലത്ത് നാടിനു നാണക്കേടായി ആലപ്പുഴ ആറാട്ടുപുഴയിലെ തമ്മിലടി; പരിഷ്‌കൃത സമൂഹത്തിനു യോജിക്കാത്ത വഴി തർക്കത്തിൽ ഏറ്റുമുട്ടിയത് സ്ത്രീകൾ അടക്കം; വീഡിയോ ഇവിടെ കാണാം

കൊവിഡ് കാലത്ത് നാടിനു നാണക്കേടായി ആലപ്പുഴ ആറാട്ടുപുഴയിലെ തമ്മിലടി; പരിഷ്‌കൃത സമൂഹത്തിനു യോജിക്കാത്ത വഴി തർക്കത്തിൽ ഏറ്റുമുട്ടിയത് സ്ത്രീകൾ അടക്കം; വീഡിയോ ഇവിടെ കാണാം

Spread the love

ക്രൈം ഡെസ്‌ക്

ആലപ്പുഴ: കഴിഞ്ഞ ഒരു ദിവസമായി കേരളത്തിൽ സോഷ്യൽ മീഡിയ കൊണ്ടാടുകയാണ് ഒരു വീഡിയോ. ആലപ്പുഴയിൽ വഴിത്തർക്കത്തെ തുടർന്നു നാട്ടുകാർ ചേരിതിരിഞ്ഞ് നടത്തിയ കൂട്ടത്തല്ലാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിഷയം. സോഷ്യൽ മീഡിയയായ വാട്‌സ്അപ്പിലും, ഫെയ്‌സ്ബുക്കിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും ഇതു തന്നെയാണ് പ്രധാന ചർച്ചാ വിഷയവും.

എന്നാൽ, ഈ തർക്കവും തമ്മിൽത്തല്ലും കേരളം പോലും ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണോ എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം. പുറംപോക്ക് ഭൂമിയിലെ വഴി വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആറാട്ടുപുഴയിൽ നാട്ടുകാർ തമ്മിൽ ഏറ്റുമുണ്ടാനുണ്ടായ കാരണം. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ പത്താംവാർഡായ രാമഞ്ചേരിയിലെ പെരുമ്പള്ളി എന്ന സ്ഥലത്തെ നാട്ടുകാരാണ് ഏറ്റുമുട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യത്തൊഴിലാളികളായ ആറോളം കുടുംബത്തിലേക്കുള്ള വഴി വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയായിരുന്നു. മൂലയിൽ രമേശനാണ് വഴിക്ക് വീതി കൂട്ടാൻ സ്ഥലം നൽകാതിരുന്നത്. രമേശൻ 5 മീറ്ററോളം പുറമ്പോക്ക് ഭൂമി കൈയേറി വച്ചിരിക്കുകയാണ്. ഈ പുറമ്പോക്കിൽ നിന്നാണ് വഴിക്കായി മൂന്നു മീറ്ററോളം നൽകണമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞത്.

സ്ഥലം വാർഡ് മെമ്പറും മറ്റും ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. രമേശൻ കൈയടക്കി വച്ചിരിക്കുന്ന സ്ഥലം തഹസീൽദാർ വന്ന് അളന്ന് തിട്ടപ്പെടുത്തിയാൽ ഇയാളുടെ വീടുൾപ്പെടെ പൊളിച്ചുമാറ്റേണ്ടി വരും. അതിനാൽ രമ്യതയിൽ പരിഹാരം കാണാൻ ശ്രമിക്കുകയായിരുന്നു പഞ്ചായത്തധികൃതർ. എന്നാൽ രമേശൻ ഇത് സമ്മതിച്ചില്ല.

പ്രശ്നം ഒത്തു തീർപ്പാക്കാനായി സ്ഥലത്തെ പ്രധാന സിപിഎം നേതാവ് ഇടപെട്ടിരുന്നു. പഞ്ചായത്തധികാരികളോട് പാർട്ടി നേതൃത്വം ഇടപെട്ട് രമ്യതയിലെത്തിക്കാമെന്ന് ഉറപ്പും നൽകി. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് ഞായറാഴ്ച ഉച്ചയോടെ രമേശൻ പഞ്ചായത്തധികാരികൾ വഴിക്ക് നൽകണമെന്ന് പറഞ്ഞ സ്ഥലം ഒരുമീറ്റർ മാത്രം ഒഴിച്ചിട്ട് വേലികെട്ടി തിരിച്ചതോടെയാണ് സംഘർഷം ഉടലെടുക്കുന്നത്.

വഴിയുടെ ആവിശ്യക്കാരായ കുടുംബങ്ങൾ ഒന്നിച്ചെത്തിയതോടെ രമേശനും ഭാര്യ ഭാവനയും അസഭ്യവർഷവുമായി നേരിട്ടു. ഇരുകൂട്ടരും വാക്പയറ്റ് നടത്തുമ്പോൾ രമേശന്റെ മകൻ സ്ഥലത്തെത്തി അടിക്ക് ആരംഭം കുറിക്കുകയായിരുന്നു. ഇതോടെ രമേശന്റെ ബന്ധുക്കളും സ്ഥലത്തെത്തി കൂട്ടത്തല്ലായി.

രമേശന്റെ ഭാര്യയുടെ അടിയേറ്റ് വാമദേവൻ എന്നയാളുടെ തല പൊട്ടിയതിനെ തുടർന്ന് ഇയാൾ ബോധ രഹിതനായി. വാമദേവന്റെ ഭാര്യ ശാന്തയ്ക്കും തലയ്ക്ക് മുറിവ് പറ്റി. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ സതീഷ് കുമാർ ഓടിയെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്.

ഇത്തരം വഴി തർക്കങ്ങൾ അടക്കം പരിഹരിച്ചു തീർക്കാൻ ഗ്രാമപഞ്ചായത്തും, ജനപ്രതിനിധികളും, പൊലീസും അടക്കമുള്ളപ്പോഴാണ് ഒരു നാട് രണ്ടായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. വീണ്ടും കാണേണ്ട ഒന്നിച്ചു കഴിയേണ്ടവരാണ് ഇത്തരത്തിൽ അതിക്രമം നടത്തിയത് എന്നതാണ് വേദനിപ്പിക്കുന്നത്.

വീഡിയോ കാണാം  –