കോവിഡ് ഭീഷണി മലരിക്കൽ ഫെസ്റ്റ് മാറ്റി വെയ്ക്കണം : കോൺഗ്രസ്
സ്വന്തം ലേഖകൻ
കോവിഡ് രോഗബാധ വർദ്ധിച്ച് കൊണ്ടിരിക്കുന്നതിനാൽ കാഞ്ഞിരം മലരിക്കലിലെ ആമ്പൽ ഫെസ്റ്റ് മാറ്റി വയ്ക്കണമെന്ന് കോൺഗ്രസ് കാഞ്ഞിരം മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.
ആമ്പൽ ഫെസ്റ്റുമായി ബന്ധപ്പെട്ട വാർത്ത മാധ്യമങ്ങളിലും , സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ നിരവധി ആളുകളാണ് മലരിക്കലിൽ എത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ജനങ്ങളിൽ ഭീതി പരത്തുന്നു.ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിക്ഷേധ സമരവുമായി രംഗത്ത് എത്തിയത്. പ്രതിക്ഷേധ സമരം ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.ജി ഗോപകുമാർ ഉത്ഘാടനം ചെയ്തു. സുമേഷ് കാഞ്ഞിരം അദ്ധ്യക്ഷത വഹിച്ചു.
റൂബിചാക്കോ , സുബൈർ വെട്ടിക്കാട് , അനിൽ മലരിക്കൽ , എം എ വേലു , എ പി ജോസഫ് , തോമസ് പള്ളത്ത്ശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Third Eye News Live
0