തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. ലോക്ക് ഡൗണിനു ശേഷം രാജ്യത്ത് രോഗം നിയന്ത്രണ വിധേയമാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഓരോ ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. മരണ സംഖ്യയും ഓരോ ദിവസവും എന്ന പോലെ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കണക്കുകൾ പരിശോധിക്കുകായാണെങ്കിൽ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കൂടാതെ കഴിഞ്ഞ 4 മണിക്കൂറിനിടെ 407 പേർ മരിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിൽ ആകെ വൈറസ് ബാധിച്ചുമരിച്ചത് 15,301 പേരാണ് 4,90,401 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,89,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 285637 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തോടടുത്തു അവിടെ 6931 പേർ മരിക്കുകയും ചെയ്തു . ഡൽഹിയിൽ 73,780 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . 2429 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.
29,520 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1753 മരണവും 70,977 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 911 പേർ മരിക്കുകയും ചെയ്തു. കേരളത്തിൽ 3726 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 22 മരണവും റിപ്പോർട്ട് ചെയ്തു.