video
play-sharp-fill
കോവിഡിന്റെ പേരിൽ ഷാർജയിലെ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപകരുടെ ശമ്പളം കട്ട് ചെയ്യുന്നു..! കൊവിഡിന് പിന്നാലെ ഷാർജയിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകർക്കു ദുരിതകാലം; നാട്ടിലേയ്ക്കു ലക്ഷങ്ങൾ മുടക്കി വിമാനം അയക്കുന്ന അസോസിയേഷൻ അദ്ധ്യാപകർക്കു ശമ്പളം നൽകുന്നില്ല

കോവിഡിന്റെ പേരിൽ ഷാർജയിലെ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപകരുടെ ശമ്പളം കട്ട് ചെയ്യുന്നു..! കൊവിഡിന് പിന്നാലെ ഷാർജയിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകർക്കു ദുരിതകാലം; നാട്ടിലേയ്ക്കു ലക്ഷങ്ങൾ മുടക്കി വിമാനം അയക്കുന്ന അസോസിയേഷൻ അദ്ധ്യാപകർക്കു ശമ്പളം നൽകുന്നില്ല

തേർഡ് ഐ ബ്യൂറോ

ഷാർജ: കോവിഡിന്റെ പേരിൽ ഷാർജയിലെ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപകരുടെ ശമ്പളം വ്യാപകമായി വെട്ടിക്കുറയ്ക്കുന്നു. സ്‌കൂളുകൾ അടച്ചിട്ട് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നതിനാൽ അദ്ധ്യാപകർക്ക് ഇപ്പോൾ ഇരട്ടിപണിയാണ്. ഇതിനിടെയാണ് ഇപ്പോൾ അദ്ധ്യാപകരുടെ ശമ്പളം പോലും വെട്ടിക്കുറയ്ക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന ഷാർജാ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നിലനിൽക്കെയാണ് ഇപ്പോൾ അദ്ധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്.

കൊറോണയുടെ പേരിലുണ്ടായ പ്രതിസന്ധി പറഞ്ഞാണ് ഷാർജയിലെ ഇന്ത്യൻ സ്‌കൂൾ അധികൃതർ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. 800 ദിർഹം മുതൽ 1000 ദിർഹം വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സ്‌കൂൾ തുറന്നിട്ടില്ലെങ്കിലും ഓൺലൈൻ ക്ലാസുകൾ അദ്ധ്യാപകർ എടുക്കുന്നുണ്ട്. എന്നാൽ, സ്‌കൂളിലെ കുട്ടികളിൽ നിന്നും ഫീസ് വാങ്ങുന്നുണ്ട്. കുട്ടികളുടെ ഫീസിൽ ഇളവ് നൽകാത്ത സ്‌കൂൾ അധികൃതർ അധ്യാപകരുടെ ശമ്പളത്തിൽ ഇളവ് വരുത്തുന്നത് ക്രൂരതയാണ് എന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാർജാ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഷാർജയിൽ ഇന്ത്യൻ സ്‌കൂൾ നടത്തുന്നത്. വിദേശത്ത് കുടുങ്ങിക്കിടന്ന മലയാളികളെയും ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ അഞ്ചു വിമാനങ്ങളാണ് ചാർട്ട് ചെയ്തിരുന്നത്. ലക്ഷങ്ങൾ മുടക്കിയാണ് ഇത്തരത്തിൽ വിമാനങ്ങൾ ചാർട്ട് ചെയ്തത്. എന്നിട്ടു പോലും സ്‌കൂളിലെ അദ്ധ്യാപകർക്കു പാതി ശമ്പളം നൽകാൻ പോലും അധികൃതർ തയ്യാറാകുന്നില്ല.

മലയാളികൾ അടക്കമുള്ളവർക്കു സംരക്ഷണം ഒരുക്കുന്നതിനാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത് എന്നാൽ ഭാരവാഹികൾ ചാനലുകളിൽ പ്രസംഗിക്കുന്നത്. എന്നാൽ, ഇന്ത്യക്കാരായ മലയാളികളായ കുട്ടികളുടെ ജീവിതം സേഫ് ആക്കാൻ അവരുടെ മാതാപിതാക്കൾക്കു കൃത്യമായ ശമ്പളം നൽകാൻ പോലും അസോസിയേഷൻ തയ്യാറാകുന്നില്ല.

നിലവിൽ സ്‌കൂളിലെ ക്ലാസുകളെല്ലാം ഓൺലൈൻ വഴിയാണ് നടക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം അദ്ധ്യാപകർ തന്നെയാണ് ഒരുക്കുന്നത്. ഇതോടെ അദ്ധ്യാപകർക്ക് ഇരട്ടിപ്പണിയാണ് ഇവിടെയുണ്ടാകുന്നത്. ഇതിനിടെയാണ് ഇപ്പോൾ അദ്ധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപകരിൽ പലരും കുടുംബവുമായാണ് ഇവിടെ താമസിക്കുന്നത്. പലരുടെയും കുടുംബത്തിലെ ഒരു അംഗത്തിന് കോവിഡിനെ തുടർന്നു ജോലിയില്ലാത്ത സാഹചര്യവുമുണ്ട്.

ഇതിനിടെയാണ് ഇപ്പോൾ അദ്ധ്യാപകരുടെ ശമ്പളം കൂടി വെട്ടിക്കുറയ്ക്കുന്നത്. ഇത് കടുത്ത പ്രതിസന്ധിയാണ് അദ്ധ്യാപകരുടെ ജീവിതത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.