
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്കൊപ്പം തന്നെ ജീവൻ പണയം വച്ചുള്ള പോരാട്ടത്തിലായിരുന്നു സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങൾ. ഊണും ഉറക്കവുമില്ലാതെ, രാവും പകലുമില്ലാതെ , ജീവനും മരണവും ഓർമ്മിക്കാതെ നമ്മുടെ തെരുവുകളിൽ സദാസാന്നിധ്യമായി കേരളത്തിലെ കാക്കിധാരികളായ പൊലീസ് പടയുണ്ടായിരുന്നു. രോഗികളായ ആളുകളെ കരുതലോടെ നേരിടുന്ന ആരോഗ്യ പ്രവർത്തകരെ വച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ രോഗസാധ്യതയുള്ളത് കാക്കിയിട്ട് പൊരിവെയിലിലും പണിയെടുത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കായിരുന്നു.
കോവിഡിനു മുൻപും വിശ്രമമില്ലാതെ പണിയെടുത്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് കാലത്തെ ജോലി പുതുമയുള്ളതായിരുന്നില്ല. എന്നാൽ, ഇക്കുറി പൊലീസിനു പുതുമയുള്ള ്അനുഭവമാണ് ലഭിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ച വച്ച ജില്ലയിലെ പൊലീസ് സ്റ്റേഷനുകളെയും എസ്.എച്ച്.ഒമാരെയും അഭിനന്ദിച്ചിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്..!

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച നടന്ന ജില്ലാ പൊലീസ് മേധാവിയുടെ കോൺഫറൻസിൽ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനാണ്. മികച്ച സ്റ്റേഷൻ ഹൗസ് ഓഫിസർക്കുള്ള പുരസ്‌കാരം ലഭിച്ചത് ഇതേ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ ഇൻസ്‌പെക്ടർ എം.ജെ അരുണിനാണ്. ക്യാഷ് പ്രൈസും, പ്രശംസാ പത്രവും എംജെ അരുൺ ജില്ലാ പൊലീസ് മേധാവിയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.
ഇത് കൂടാതെ കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാർക്കും ജില്ലാ പൊലീസ് മേധാവി പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് കോട്ടയം നഗരത്തിൽ തന്നെയായിരുന്നു. കോട്ടയം നഗരത്തിലെ മാർക്കറ്റ് അടച്ചിടുന്ന സാഹചര്യം പോലും ഉണ്ടായി. ജില്ലയിൽ ഒരു എസ്.എച്ച്ഒയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളിയാണ് കൊറോണ – കോവിഡ് കാലത്ത് എം.ജെ അരുണിനു നേരിടേണ്ടി വന്നത്.
ഈ വെല്ലുവിളികളെ എല്ലാം മനോഹരമായി തന്നെ ഇദ്ദേഹം നേരിടുകയും വിജയിക്കുകയും ചെയ്തു. ഇതിനുള്ള അംഗീകാരമാണ് മികച്ച എസ്.എച്ച്.ഒ എന്ന പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തിയത്.