play-sharp-fill
കോവിഡ് പ്രതിരോധം: കോട്ടയം മാർക്കറ്റിൽ വീണ്ടും കർശന നിയന്ത്രണം; വഴികൾ കെട്ടി അടച്ചു; ലോറികൾക്കു പ്രവേശനം എംജി റോഡ് വഴി മാത്രം

കോവിഡ് പ്രതിരോധം: കോട്ടയം മാർക്കറ്റിൽ വീണ്ടും കർശന നിയന്ത്രണം; വഴികൾ കെട്ടി അടച്ചു; ലോറികൾക്കു പ്രവേശനം എംജി റോഡ് വഴി മാത്രം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരു തവണ വന്നു കണ്ടു മടങ്ങിയ കോവിഡിന്റെ മറവിൽ കോട്ടയം മാർക്കറ്റിൽ വ്യാപാരികൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റിലേയ്‌ക്കെത്തുന്ന ലോറി ഡ്രൈവർമാരിൽ നിന്നും രോഗം പടരുന്നില്ലെന്ന് ഉറപ്പാക്കാനായാണ് പൊലീസ് നിർദേശം അനുസരിച്ച് മാർക്കറ്റിലേയ്ക്കുള്ള മറ്റു വഴികൾ കെട്ടി അടച്ചത്.


ഏപ്രിൽ 20 ന് കോട്ടയം ഗ്രീൻ സോണിലേയ്ക്കു മാറുമെന്നു ഉറപ്പായ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ നിന്നും പഴങ്ങളുമായി എത്തിയ ലോറിയിലെ ഡ്രൈവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതും കോട്ടയം മാർക്ക് ഒരാഴ്ചയോളം അടച്ചിടേണ്ടി വന്നതും. ഈ സാഹചര്യത്തിലാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നിർദേശാനുസരണം വ്യാപാരികൾ ഇടപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ചയായതിനാൽ ഏറ്റവും കൂടുതൽ ലോറികൾ തമിഴ്‌നാട്ടിൽ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളിൽ നിന്നും കോട്ടയം മാർക്കറ്റിലേയ്ക്കു എത്താറുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഈ നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

വ്യാപാരികളുടെ നിർദേശം ഇങ്ങനെ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

പ്രിയ വ്യാപാരികളെ,

കോട്ടയം മാർക്കറ്റിലേക്ക് ഉള്ള റോഡുകൾ മേയ് 16 മുതൽ കോവിഡ്19 നിയന്ത്രണം ഒഴിവാക്കുന്നത് വരെ
രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്ന് നൽകുകയുള്ളൂ
എന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം .ജെ അരുൺ. അറിയിച്ചതനുസരിച്ഛ് വ്യാപാരി വ്യവസായി സമിതി വളന്റിയർമാർ കയർ കെട്ടി മാർക്കറ്റിലേക്കുള്ള റോഡുകൾ അടക്കുകയും രാവിലെ 9.30 ന് തുറന്ന് കൊടുക്കുകയും ചെയ്യും

അന്യ സംസ്ഥാന ചരക്ക് ലോറികൾ അണുനശീകരണം നടത്തി പാസുകൾ നൽകി വെളുപ്പിനെ 4 മണിമുതൽ രാവിലെ 8
മണിവരെ കോടിമത എം.ജി റോഡ് വഴി മാത്രമേ കടത്തി വിടുകയുള്ളു.

അന്യ സംസ്ഥാന ലോറി ഡ്രൈവർമാർക്ക് ആവിശ്യമായ ഭക്ഷണം വ്യാപാരികൾ നൽകണം ലോഡ് ഇറക്കിയ ഉടനെ തന്നെ ലോറികൾ മാർക്കറ്റിൽ നിന്നും പുറത്ത് പോകണം

അന്യ സംസ്ഥാന ലോറിയിൽ വരുന്ന ഡ്രൈവർ ,ക്ളീനർ എന്നിവരെ കൊണ്ട് ലോഡ് ഇറക്കാൻ കൂടെ കൂട്ടുന്നത് പൂർണ്ണമായും ഒഴിവാക്കണം

പി.എ അബ്ദുൾ സലിം
സെക്രട്ടറി
സമിതി ഏരിയാ കമ്മിറ്റി
കോട്ടയം