കോവിഡ് കാല സേവനം: ജില്ലാ പഞ്ചായത്ത് ആദരവ് നൽകും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസിലൂടെ ഹൈടെക് യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുസ്ത്യർക്കമായ സേവനമനുഷ്ഠിച്ച ജില്ലാ ഭരണകൂടം, ആരോഗ്യപ്രവർത്തകർ, പോലീസ് സേന, സിവിൽ സപ്ലൈസ് വകുപ്പ്, തുടങ്ങിയ സംവിധാനങ്ങളെ അഭിനന്ദിച്ചു.

നേതൃത്വം നൽകിയ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവരെയും മറ്റ് ബന്ധപ്പെട്ടവരെയും ആദരിക്കുന്നതിന് നിശ്ചയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന- ക്ഷേമ പദ്ധതികൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ഊർജിതമാക്കാനും ഭക്ഷ്യോത്പന്ന ഉത്പാദന വർദ്ധനവ് ലക്ഷ്യം വച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളിലെ പദ്ധതികൾ അടിയന്തരമായി ആരംഭിക്കുന്നതിന് നിശ്ചയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിച്ച് ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയൊട്ടാകെ 5 ലക്ഷം വൃക്ഷതൈകൾ നടുന്ന ‘തണലോരം’ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനും പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ 2000 വൃക്ഷതൈകൾ നട്ട് നടത്തുന്നതിനും നിശ്ചയിച്ചു.

യോഗത്തിൽ പ്രസിഡന്റ്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സാലിമോൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ് എന്നിവർ കോൺഫറൻസ് ഹാളിലും മറ്റ് അംഗങ്ങൾ വിവിധ സ്ഥലങ്ങളിലുമായി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.