
കൊറോണയും സർക്കാർ നിർദേശവും പ്രശ്‌നമല്ല: ഇടുക്കിയിൽ സർവേ ജീവനക്കാരോടു ഫീൽഡിൽ പോകാൻ വകുപ്പ് നിർദേശം; ഇടുക്കിയിൽ സർവേ വിഭാഗം ജീവനക്കാരോട് ഫീൽഡിൽ പോകാൻ മേലുദ്യോഗസ്ഥന്റെ നിർദേശം : കൊറോണക്കാലത്ത് ആശങ്കയിൽ ഫീൽഡ് ജീവനക്കാർ, പ്രതിഷേധവുമായി ഒരു വിഭാഗം ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
ഇടുക്കി: സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദേശം അട്ടിമറിച്ച് ഇടുക്കി ജില്ലാ സർവ്വേ വിഭാഗം. കൊവിഡ് ഭീഷണിയുടെ ശ്ചാത്തലത്തിൽ പകുതി ജീവനക്കാർ ഹാജരായാൽ മതിയെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണ് ഫീൽഡ് വിഭാഗം ജീവനക്കാർ പുറത്തു പോകണമെന്നാണ് ഇടുക്കി ജില്ലാ അസി ഡയറക്ടുടെ നിർദ്ദേശം.
പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തേണ്ടതിനാൽ ഫീൽഡ് ജീവനക്കാർ ആശങ്കയറിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സർവ്വേ ആഫീസുകൾ ഉൾപ്പെടെയുള്ളവ പഴയ രീതിയിൽ തുറന്നു പ്രവർത്തിക്കുന്നെങ്കിലും റീസർവ്വേ ഉൾപ്പെടെ ഉള്ള ഫീൽഡ് ജോലികൾ ചെയ്യുന്നവരുടെ കാര്യത്തിൽ മറ്റൊരു ജില്ലയിലും നിർദേശമെത്തിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇടുക്കിയിൽ സ്ഥിതി മറിച്ചാണ്. ജീവനക്കാർ പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്ന ജോലികൾ പരമാവധി കുറയ്ക്കണമെന്ന് സർക്കാർ നിർദ്ദേശം നിലനിൽക്കുന്ന സാഹചരത്തിലും സർവ്വേ പ്രവർത്തനങ്ങൾക്കായി പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ വീടുകളിൽ റിക്കാർഡ് പരിശോധനയും മറ്റും നടത്താനാണ് നിർദേശം.
ഒരു ദിവസം തന്നെ നിരവധി വീടുകളിൽ ചെല്ലേണ്ടതിനാൽ പ്രദേശവാസികളും ജീവനക്കാരും ഒരേ പോലെ ആശങ്കയിലാണ്. കോവിഡ് പടരാൻ സാധ്യത ഏറെയുള്ളതിനാൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ഈ ഫീൽഡ് വിഭാഗം ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ലഭ്യമാക്കിയിട്ടില്ല.
അതിനാൽ തന്നെ ഈ ജീവനക്കാർ ഫീൽഡ് ജോലിക്കു ശേഷം ആഫിസുകളിലും സ്വഭവനങ്ങളിലും എത്തുമ്പോൾ മറ്റു ജീവനക്കാരിലേക്കും പ്രായമേറിയതും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളിലേക്കും രോഗ പകർച്ച ഉണ്ടാകുന്നതിനുള്ള സാധ്യതക്കും കൂടുതലാണ്.
സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങളിൽ റീസർവ്വേ ഉൾപ്പെടെയുള്ള ഫീൽഡ് ജോലിയെപ്പറ്റി പരാമർശിച്ചിട്ടില്ലാത്തതും ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു. സർവ്വേ ജോലികൾ നടക്കുന്ന സ്ഥലങ്ങളിൽ ക്വാറന്റയിനിൽ കഴിയുന്നവരോ വിദേശത്തു നിന്നോ, അന്യസംസ്ഥാനങ്ങളിൽ നിന്നോ വന്നവരുണ്ടോ എന്ന് ജോലിക്ക് നിയോഗിപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് അറിയാനും കഴിയില്ല