
സ്വന്തം ലേഖകൻ
പാമ്പാടി : കോവിഡ് ദുരിത മുഖത്ത് കാരുണ്യ സ്പർശവുമായി എത്തിയ വാട്ട്സ്ആപ്പ് കൂട്ടായ്മ മാതൃകയായി പാമ്പാടിയിലെ വിവിധ സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ള കൂട്ടായ്മയാണ് 18 ഇനം അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് അർഹരായവർക്ക് നൽകുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട്ടിലെ ചെറുകര സ്ക്കൂളിൽ 100 വിദ്യാർത്ഥികൾക്ക് സ്‌ക്കൂൾ ബാഗും ,പഠനോപകരണങ്ങളും കൊടുത്ത് ഇവർ മികച്ച രീതിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ പ്രളയകാലത്ത് 750 ഭക്ഷണപ്പൊതികളും ,വസ്ത്രങ്ങളും ഇവർ വിതരണം നടത്തി. നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ കക്ഷിരാഷ്ടീയം മറന്ന് മികച്ച പ്രവർത്തനം നടത്തുന്ന ഇവർ സമൂഹത്തിന് മാതൃകയാണ്. പാമ്പാടിക്കാരൻ എന്ന ഫേസ്ബുക്ക് പേജിലൂടെ നാട്ടിലെ ജനകീയ കാര്യങ്ങൾ ചർച്ചകൾ ചെയ്യുകയും , ഇടപെടൽ നടത്തുകയും ചെയ്യാറുണ്ട്.
സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് പാമ്പാടിക്കാരൻ ഗ്രൂപ്പ്.
മജീഷ്യൻ ജോവാൻ മധുമല, കെ. ഡി ഹരി , ജിജി മലയിൽ , ജയ് മോൻ കെ.കെ പനച്ചിക്കാട് , ബിജു ഏറ്റുമാനൂർ എന്നിവരാണ് ഈ മാതൃക വാട്ട്സ് ആപ്പ് അഡ്മിൻസ്
21/04/ 2020 ന് ചൊൊവ്വാഴ്ച രാവിലെ 10 ന് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു. ശ്രീജിത്ത് കിറ്റ് വിതരണം പാമ്പാടിയിൽ ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിക്കും