കോവിഡിന് മരുന്ന് കഞ്ചാവ്..! ഡാഡി ഗിരിജയുടെ ഫാക്ടറി തകർത്ത മുരുകനെതിരെ ട്രോളൻമാർ; കാനഡയിൽ നിന്നും കോവിഡിന് കഞ്ചാവ് മരുന്നെത്തുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: അന്ന് ഡാഡിഗിരിജ കഞ്ചാവിൽ നിന്നും മരുന്നെത്തിച്ചു നൽകാമെന്നു പറഞ്ഞപ്പോൾ പുച്ഛമായിരുന്നു. ഇപ്പോൾ എന്തായി..! കഞ്ചാവിൽ നിന്നും കോവിഡിന് മരുന്നു കണ്ടെത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്കു ട്രോളിലൂടെ ലഭിക്കുന്ന മറുപടി ഇതായിരുന്നു.

സൂപ്പർ താരം മോഹൻലാലിന്റെ നൂറുകോടിചിത്രം പുലിമുരുകനിലെ വില്ലനായ ഡാഡി ഗിരിജയാണ്, കഞ്ചാവിന്റെ ഔഷധ ഗുണം ആദ്യം കണ്ടെത്തിയത്. മുരുകൻ ലോറിയിൽ കഞ്ചാവ് കടത്തി ഗിരിജയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇപ്പോൾ കൊറോണക്കാലത്ത് സോഷ്യൽ മീഡിയയുടെ ചർച്ച മുഴുവൻ ഡാഡി ഗിരിജയുടെ ഫാക്ടറിയും കഞ്ചാവിൽ നിന്നുള്ള മരുന്നുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് 19നെ പ്രതിരോധിക്കാൻ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രജ്ഞർ എത്തിയതോടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഏപ്രിലിൽ പതിമൂന്നോളം കഞ്ചാവ് ചെടികളിൽ നടത്തിയ പഠനത്തിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തിയത്.

ലെത്ത്ബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണ് ഇതിന് പിന്നിൽ. പഠന ഫലം കണ്ടപ്പോൾ തങ്ങൾ തന്നെ ഞെട്ടിപ്പോയെന്നാണ് ഗവേഷകരിലൊരാളായ ഓൾഗ കോവൽചുക് പറഞ്ഞതായി ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ശരീരത്തിനുള്ളിലേക്ക് കൊവിഡ് വൈറസുകൾക്ക് പ്രവേശനമൊരുക്കുന്ന പ്രോട്ടീനുകളെ കഞ്ചാവിന് നിശ്ചലമാക്കാനാകുമെന്നാണ് ഈ ശാസ്ത്ര സംഘം ഓൺലൈൻ ജേർണലായ പ്രീപ്രിന്റ്‌സിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നത്.

കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അണുബാധ 70 മുതൽ 80 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുള്ള മറ്റ് മരുന്നുകൾ ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

എന്തായാലും കേരളത്തിലെ കൊറോണ പേടിക്കാരായ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് ഇൻ കൺകണ്ട ദൈവമാണ് ഡാഡി ഗിരിജ.