play-sharp-fill
കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു: ചങ്ങനാശേരി ശേരി സ്വദേശി മരിച്ചത് ഒമാനിൽ; മരിച്ചത് മലയാളി ഡോക്ടർ

കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു: ചങ്ങനാശേരി ശേരി സ്വദേശി മരിച്ചത് ഒമാനിൽ; മരിച്ചത് മലയാളി ഡോക്ടർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരളം കൊറോണയെ പ്രതിരോധിച്ചു നിൽക്കുമ്പോൾ, വിദേശ രാജ്യങ്ങളിൽ മലയാളികൾ മരിച്ചു വീഴുന്നു. വിദേശ രാജ്യങ്ങളിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലാണ് മലയാളികൾ കോവിഡ് ബാധിച്ചു മരിക്കുന്നത്. ഏറ്റവും ഒടുവിൽ ഒമാനിലാണ് മലയാളി മരിച്ചത്.

ചെങ്ങനാശ്ശേരി പെരുന്ന സ്വദേശി ഡോ. രാജേന്ദ്രൻ നായരാണ് (76) മരിച്ചത്. നാൽപ്പതു വർഷത്തിലേറെയായി ഒമാനിൽ ഡോക്ടറായിരുന്നു ഇദ്ദേഹം. വിവിധ ആശുപത്രികളിൽ സേവനം അനുഷ്ടിച്ച ഇദ്ദേഹത്തിന് വലിയ ജനകീയ പിൻതുണയാണ് ഉണ്ടായിരുന്നത്. സാമൂഹ്യ സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ ബാധിച്ചതിനെ തുടർന്നു മസ്‌കറ്റ് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. വൈള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ രോഗം മൂർച്ഛിച്ചാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

ഭാര്യ : വത്സലാദേവി. മക്കൾ: ഡോ. അഭിലാഷ് നായർ (ഒഫ്താൽമോളജിസ്റ്റ്, ഗിരിധർ ആശുപത്രി, കൊച്ചി), ഡോ. രാജേഷ് നായർ (മണിപ്പാൽ ആശുപത്രി, മാംഗളൂർ), മഹേഷ് നായർ (എൻജീനിയർ, യു.എസ്.എ).

കഴിഞ്ഞ ദിവസങ്ങളിലായി അൻപതിലേറെ മലയാളികളാണ് വിദേശ രാജ്യങ്ങളിൽ അടക്കം കോവിഡ് ബാധിച്ച് മരിച്ചത്. രോഗ പ്രതിരോധ മാർഗങ്ങൾ എല്ലാം ഈ രാജ്യങ്ങളിൽ ഏറെ ദുർബലമാണ് എന്നു വ്യക്തമാക്കുന്നതാണ് മലയാളികളുടെ അടക്കം മരണം.