കോവിഡിനായി രാജ്യത്ത് സാമ്പത്തിക പാക്കേജ്: 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു; അന്ധവിശ്വാസങ്ങളിലും വ്യാജ പ്രചാരണങ്ങളിലും വിശ്വസിക്കരുത്; കൊറോണയിൽ ശക്തമായ നടപടികളുമായി പ്രധാനമന്ത്രി; ഏപ്രിൽ 14 വരെ വീടിനുള്ളിൽ ഇരിക്കേണ്ടി വരും; മലയാളിയുടെ വിഷു ആഘോഷവും കൊറോണ തകർക്കും

Mumbai: Prime Minister Narendra Modi addresses the opening ceremony of Khelo India University Games via video conferencing, in New Delhi on Feb 22, 2020. (Photo: IANS)
Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്കു വേണ്ടി മാത്രം പ്രത്യേക സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഏപ്രിൽ 13 വരെ രാജ്യത്തെ ജനങ്ങൾ വീട്ടിൽ ഇരിക്കേണ്ടി വരും. മലയാളിയുടെ ആഘോഷമായ വിഷുവിനെയും ഇത് ബാധിക്കും. ഏപ്രിൽ 14 നാണ് ഈ വർഷം വിഷു. ഈ സാഹചര്യത്തിൽ വിഷുവിന്റെ വിപണിയും അടച്ചു പൂട്ടലിനെ നേരിടും.

രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇനിയുള്ള 21 ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂട്ടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പുറകെ ആരും പോകരുത്. രോഗം അറിഞ്ഞ് മാത്രം ചികിത്സ നൽകുക. നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂപ്പുകൈകളോടെ രാജ്യത്തെ ഓരോ ജനങ്ങളോടും താൻ അഭ്യർത്ഥിക്കുകയാണ് എന്നു പറഞ്ഞാണ് 28 മിനിറ്റു നീണ്ട ജനങ്ങളോടുള്ള അഭിസംബോധന പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്.

15000 കോടി രൂപയുടെ പാക്കേജാണ് രാജ്യത്തെ കൊറോണ – കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് അതി ഗുരുതരവും സങ്കീർണവുമായ സാഹചര്യം ഉണ്ടാകും. എന്നാൽ, ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.