play-sharp-fill
ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക: ലോക്ക് ഡൗണിനെ പലരും ഗൗരവമായെടുക്കുന്നില്ല: നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളോട് അഭ്യർഥനയുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്

ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക: ലോക്ക് ഡൗണിനെ പലരും ഗൗരവമായെടുക്കുന്നില്ല: നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളോട് അഭ്യർഥനയുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്

സ്വന്തം ലേഖകൻ

ഡൽഹി: ലോക്ക് ഡൗണിനെ പലരും ഗൗരവമായെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മോദി സംസ്ഥാന സർക്കാറുകളോട് അഭ്യർഥിച്ചു.


 

”പലരും ഇപ്പോഴും ലോക്ക് ഡൗണിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക, നിർദ്ദേശങ്ങൾ ഗൗരവമായി പാലിക്കുക. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞാൻ സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കുന്നു” പ്രധാനമന്ത്രി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു എന്നീ സ്ഥലങ്ങളിലുൾപ്പെടെ ഇന്ത്യയിലുടനീളം 80 ജില്ലകൾ പൂർണമായും ലോക്ക് ഡൗണ് ചെയ്തിരിക്കുകയാണ്. അവശ്യ സേവനങ്ങൾ മാത്രമേ ഇവിടെ അനുവദിക്കൂ. റെയിൽവേ, മെട്രോ, അന്തർ സംസ്ഥാന ബസുകൾ തുടങ്ങിയവ പ്രവർത്തനം നിർത്തി. പഞ്ചാബ്,

 

രാജസ്ഥാൻ, ബംഗാൾ, ഹരിയാന എന്നിവിടങ്ങളിൽ പൊതുഗതാഗതം നിരോധിച്ചു.
കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനായി കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ജനതാ കർഫ്യു ഞായറാഴ്ച രാജ്യത്ത് നടത്തിരുന്നു.