സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിൽ രണ്ടു പേർക്ക് അടക്കം സംസ്ഥാനത്ത് ഇന്ന് പത്തു പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിലെ ചുമട്ടു തൊഴിലാളിയായ 37 കാരനും, പനച്ചിക്കാട് പഞ്ചായത്തിലെ താമസിക്കാരനും തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ന്‌ഴസായ യുവാവിനുമാണ് ഇന്ന് കോട്ടയം ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്നും ലോറിയിൽ എത്തിയ ലോറി ഡ്രൈവർക്ക് പാലക്കാട്ട് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സഹായിയായ ലോറി ഡ്രൈവർ കോട്ടയം ചന്തക്കടവിലെ പഴക്കടയിൽ എത്തിയിരുന്നു. ഇയാളുമായി ബന്ധമുണ്ടായിരുന്ന 17 പേരെ കഴിഞ്ഞ ദിവസം കോട്ടയം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. ഇതിൽ ഒരാളാണ് കോടിമത പച്ചക്കറിമാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ 37 കാരൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു പനച്ചിക്കാട് കുഴിമറ്റത്ത് രോഗം ബാധിച്ച യുവാവ്. ഇയാൾ മാർച്ച് 28 നാണ് തിരുവനന്തപുരത്തു നിന്നും എത്തിയത്. ഇയാൾക്കു ഇന്ന് വൈകിട്ടാണ് കൊറോണ ബാധ ജനറൽ ആശുപത്രിയിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
രണ്ടു പേർക്ക് കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ചതോടെ ഗ്രീൻ സോണിൽ നിന്നും കോട്ടയം ഓറഞ്ച് സോണിലേയ്ക്കു മാറിയിട്ടുണ്ട്. ഇതോടെ കോട്ടയത്ത് ഇനി നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായി മാറും. പനച്ചിക്കാട് പഞ്ചായത്തിനെ ഇനി ഹോട്ട് സ്‌പോട്ടായി കണക്കാകും. പഞ്ചായത്തിന്റെ അതിർത്തികൾ ഇന്ി അടച്ചിടും. നിലവിലെ സാഹചര്യത്തിൽ പനച്ചിക്കാട് അടക്കമുള്ള സ്ഥലങ്ങളിൽ അതീവ ജാഗ്രതയുണ്ടാകും.
സംസ്ഥാനത്ത് പത്തു പേർക്കാണ് കൊറോണ പോസ്റ്റീവ് കണ്ടെത്തിയത്. എട്ടു പേർക്കും നെഗറ്റീവും കണ്ടെത്തി.
ഇടുക്കിയിൽ നാലുപേർക്കും, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിൽ ഒന്നു വീതവും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാസർകോട് ആറു പേർക്കു നെഗറ്റീവായിട്ടുണ്ട്. മലപ്പുറം കണ്ണൂർ, ഒന്ന് വീതമാണ് നെഗറ്റീവായിരിക്കുന്നത്. രോഗ ബാധ സ്ഥിരീകരിച്ച പത്തു പേരിൽ നാലു പേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും രണ്ടു പേർ വിദേശത്തു നിന്നും സമ്പർക്കം മൂലം നാലു പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇത് വരെ 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് കണ്ണൂർ മലപ്പുറം കോഴിക്കോട് ജില്ലകൾ റെഡ് സോണിലും, പത്തു ജില്ലകൾ ഓറഞ്ച് സോണിലും ആയിരിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു വ്യക്തമാക്കുകയായിരുന്നു ഇത്.