രണ്ടു പേർക്കു കോവിഡ് ബാധിച്ചപ്പോൾ 13 പേർക്ക് രോഗ വിമുക്തി: ലോകരാജ്യങ്ങൾക്കു മുന്നിൽ വീണ്ടും തല ഉയർത്തി കേരളം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് വീണ്ടും കേരളത്തിന് അഭിമാന നിമിഷം. സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ 13 പേരാണ് രോഗ വിമുക്തി നേടിയത്. മറ്റൊരു സംസ്ഥാനത്തിനും രാജ്യത്തിനും അവകാശപ്പെടാനാവാത്ത പെരുമയാണ് കൊറോണക്കാലത്ത് കേരളം സ്വന്തമാക്കിയിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒരാൾ കണ്ണൂരിലും, ഒരാൾ കാസർകോടുമുള്ളയാളാണ്. രണ്ടു പേരും വിദേശത്തു നിന്നും വന്നവരാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. സമ്പർക്കത്തിലൂടെ ഒരാൾക്ക് പോലും കേരളത്തിൽ രോഗം വന്നിട്ടില്ലെന്നതും കേരളം കൊറോണയെ പിടിച്ചുകെട്ടിയെന്നു പറയുന്നതിനു തുല്യമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസർകോട് 8, കണ്ണൂർ 3, തൃശൂർ, മലപ്പുറം ജില്ലകളിൽനിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 129 പേർ ചികിത്സയിലാണ്.

55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കൊറോണയെ പ്രതിരോധിക്കുകയാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട റെഡ് സോണിലുള്ള കാസർകോട് ജില്ലയിൽ പോലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേസുകളുടെ എണ്ണം വളരെ കുറവാണ്. ഇത് തന്നെ കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. നിലവിലെ സാഹചര്യത്തിൽ കേരളം രോഗ പ്രതിരോധത്തിൽ ഏറെ മുന്നിലെത്തി എന്നു തന്നെയാണ് ഇത് വെളിവാക്കുന്നത്.

കണക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 129 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 270

കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 55,129 പേര്‍ വീടുകളിലും

461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.