തലസ്ഥാനത്ത് ബൈക്ക് റേസിംഗിനിടെ അപകടം; വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; യുവാവ് ഗുരുതരാവസ്ഥയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കോവളത്ത് റേസിംഗ് ബൈക്കിടിച്ച്‌ വഴിയാത്രക്കാരി മരിച്ചു.

വാഴമുട്ടം സ്വദേശിനി സന്ധ്യ (55) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കോടിച്ച പട്ടം പൊട്ടക്കുഴി സ്വദേശിയായ യുവാവിനും ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സന്ധ്യ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്.

രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സന്ധ്യ സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. ബൈക്ക് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.