
തേർഡ് ഐ ബ്യൂറോ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കള്ളപ്പണമല്ല എന്ന് വാദിച്ചിരുന്ന ബി.ജെ.പിയെ വെട്ടിലാക്കി ധർമ്മരാജൻ. കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് കഴിയാതെ വന്നതോടെ വെട്ടിലായത് ബി.ജെ.പി നേതൃത്വമാണ്.
രേഖകള്‍ ഹാജരാക്കാന്‍ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ധര്‍മ്മരാജന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. അതേ സമയം കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് മൂന്നാം തവണയാണ് രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധര്‍മ്മരാജൻ്റെ ഹര്‍ജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി മാറ്റി വയ്ക്കുന്നത്. ജൂണ്‍ 6ന് ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന്‍ സമയം ചോദിക്കുകയായിരുന്നു.
തുടര്‍ന്ന് ഹര്‍ജി 23 ലേക്കും ജൂലൈ 13ക്കും 17 എന്നീ തീയതികളിലേക്കും ലേക്കും ഇതേ കാരണത്താല്‍ നീട്ടി. ഏകദേശം ഒന്നരമാസം സമയം ലഭിച്ചിട്ടും പണത്തിൻ്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് കഴിഞ്ഞിട്ടില്ല. രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും രേഖകളുടെ അസല്‍ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് കഴിഞ്ഞില്ല.
അതേ സമയം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മുന്‍പ് തൃശ്ശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം. ആദ്യം അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും സുരേന്ദ്രന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
തുടര്‍ച്ചയായി ഒഴിഞ്ഞുമാറിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നറിയാവുന്നതു കൊണ്ടും ബി.ജെ.പിയിലെ കൃഷ്ണദാസ് പക്ഷത്തിൻ്റെ സമ്മര്‍ദം കൊണ്ടും സുരേന്ദ്രന്‍ ഹാജരാകാനാണ് സാധ്യത.