video
play-sharp-fill
മധ്യതിരുവിതാംകൂറിൻറെ സ്വാതന്ത്ര്യ സമര ചരിത്രം  അറിയാത്ത മുനിസിപ്പൽ ചെയർമാന് ചരിത്രഗ്രന്ഥം കൈമാറും:  യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

മധ്യതിരുവിതാംകൂറിൻറെ സ്വാതന്ത്ര്യ സമര ചരിത്രം അറിയാത്ത മുനിസിപ്പൽ ചെയർമാന് ചരിത്രഗ്രന്ഥം കൈമാറും: യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകൻ

മധ്യതിരുവിതാംകൂറിൻറെ സ്വാതന്ത്ര്യ സമര ചരിത്രവും, പാരമ്പര്യവും അറിയാത്തതു കൊണ്ടാണ് പാലാ മുനിസിപ്പൽ ചെയർമാൻ സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മാരകം കംഫർട്ട് സ്റ്റേഷൻറെ ബോർഡ് സ്ഥാപിക്കുവാൻ ഉള്ള സ്ഥലമായി കണ്ടത്. അറിവില്ലായ്മ ഒരു തെറ്റല്ല. അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള മഹാമനസ്കത മുനിസിപ്പൽ ചെയർമാൻ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

അതിന് അദ്ദേഹത്തിന് സഹായകമാകുന്ന വിധത്തിൽ ശ്രീ കെ എം ചുമ്മാർ രചിച്ച മധ്യതിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രം ഉൾക്കൊള്ളുന്ന “ജനാധിപത്യം തിരുവിതാംകൂറിൽ” എന്ന പുസ്തകം കൈമാറുവാൻ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അദ്ദേഹത്തിനു കൂടി സൗകര്യപ്രദമായ സമയത്ത് ബുധനാഴ്ച യൂത്ത് കോൺഗ്രസ് പ്രതിനിധി സംഘം ചെയർമാനെ നേരിൽ സന്ദർശിച്ച് ഗ്രന്ഥം കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് ജില്ലാ ജില്ലാ ജനറൽ സെക്രട്ടറിമാരായ തോമസുകുട്ടി മുക്കാല, റോബിൻ ഊടുപുഴ, പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ്, എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ചെയർമാന് ഗ്രന്ഥം കൈമാറുക എന്ന് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അറിയിച്ചു.