കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കൊവിഡ്: 350 പേർക്കും സമ്പർക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്‍ രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 175 പുരുഷന്‍മാരും 141 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

449 പേര്‍ രോഗമുക്തരായി. 4082 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 78176 പേര്‍ കോവിഡ് ബാധിതരായി. 73914 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18007 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 43

അയ്മനം- 23

മുത്തോലി- 18

അയര്‍ക്കുന്നം- 13

മുണ്ടക്കയം- 11

ചങ്ങനാശേരി 10

മാഞ്ഞൂര്‍- 9

നീണ്ടൂര്‍, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി-8

കാണക്കാരി, മറവന്തുരുത്ത്, കടനാട്, ആര്‍പ്പൂക്കര, ഭരണങ്ങാനം, ഏറ്റുമാനൂര്‍, കറുകച്ചാല്‍, പാല, കരൂര്‍, അകലക്കുന്നം-7

പാമ്പാടി, ഉഴവൂര്‍, തലയോലപ്പറമ്പ്, കിടങ്ങൂര്‍, വാകത്താനം, മണര്‍കാട്, മരങ്ങാട്ടുപിള്ളി-6
കുറിച്ചി, വൈക്കം, കൂരോപ്പട, വെള്ളാവൂര്‍, വിജയപുരം, മീനച്ചില്‍-5

തിരുവാര്‍പ്പ്, വാഴപ്പള്ളി, പാറത്തോട്, -4

ചിറക്കടവ്, മുളക്കുള്ം ചെമ്പ്, ഈരാറ്റുപേട്ട, രാമപുരം, കുമരകം, പനച്ചിക്കാട്, പുതുപ്പള്ളി-3

കൂട്ടിക്കല്‍, മണിമല, എരുമേലി, പായിപ്പാട്, പള്ളിക്കത്തോട്, കുറവിലങ്ങാട്, തലയാഴം, മാടപ്പള്ളി-2

കോരുത്തോട്, വാഴൂര്‍, മേലുകാവ്, നെടുംകുന്നം, വെച്ചൂര്‍, കൊഴുവനാല്‍, കല്ലറ, പൂഞ്ഞാര്‍, മീനടം-1