വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതായി പരാതി; കോട്ടയം പാലാ ചേർപ്പുങ്കലിൽ ഫാൽക്കൺ സ്ഥാപനത്തിനെതിരെയാണ് പരാതി; നൂറോളം പേരാണ് തട്ടിപ്പിനിരയായത്

Spread the love

കോട്ടയം: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്തതായി പരാതി. കോട്ടയം പാലാ ചേര്‍പ്പുങ്കലിലെ ഫാല്‍ക്കണ്‍ എന്ന സ്ഥാപനത്തിനെതിരെ പണം നഷ്ടമായവര്‍ പോലീസില്‍ പരാതി നല്‍കി.

നൂറോളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് . ചേര്‍പ്പുകലിലെ ഫാല്‍ക്കന്‍ HR മൈഗ്രേഷന്‍ എന്ന സ്ഥാപന ഉടമകളാണ് പണം വാങ്ങി മുങ്ങിയത്. ജോലിയുടെ പ്രാരംഭ നടപടികള്‍ക്കായി 6 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികള്‍ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ജോലി ലഭിക്കാത്തിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഫോണില്‍ വിളിക്കുമ്ബോള്‍ സ്ഥാപന ഉടമകള്‍ പ്രതികരിക്കാതെയായി. ഇതിനു പിന്നാലെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.

 

സ്ഥാപന ഉടമകളായ രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി. മറ്റൊരാള്‍ ഇപ്പോഴും ഫോണിലൂടെ തട്ടിപ്പു തുടരുകയാണെന്നും പരാതിക്കാര്‍ ആരോപിച്ചു.

വായ്പയെടുത്തും, പണയം വച്ചുമാണ് പലരും ഏജന്‍സിക്ക് പണം നല്‍കിയത്. അത്തരക്കാരാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും.