video
play-sharp-fill
കോട്ടയം പാലായിൽ യുവാക്കളെ ഇടിച്ചുതെറിപ്പിച്ച്, സ്കൂട്ടറുമായി ലോറി പാഞ്ഞത് 6 കിലോമീറ്റർ; അപകടത്തിൽ സ്കൂട്ടർ യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റു തലനാരിഴയ്ക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്; ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്; സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

കോട്ടയം: കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇടിച്ച സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ സഞ്ചരിച്ചത്.

ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്.

രാത്രിയില്‍ റോഡരികിൽ സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു.  ഗുരുതരമായി പരിക്കേറ്റ ഇവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി (25) എന്നിവർക്കാണ് പരിക്കറ്റത്. എന്നാല്‍, ഇവരെ ഇടിച്ചശേഷം  സ്കൂട്ടര്‍ ലോറിയുടെ അടിയിൽ കുടുങ്ങി.

ഈ സ്കൂട്ടറുമായി ആറ് കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ സമയത്ത് ഡ്രൈവർ ഓടിരക്ഷപ്പെട്ടു.

ലോറി സ്കൂട്ടറുമായി സഞ്ചരിച്ച ദൂരം മുഴുവൻ പാലാ പൊലീസ് പിന്തുടർന്നിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.