കോട്ടയം നഗരസഭയിലെ അഴിമതി കേസ്: ക്രമക്കേടുകൾ സംബന്ധിച്ച് നഗരസഭ നൽകിയ മറുപടി തള്ളി; വീണ്ടും സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ടു

Spread the love

കോട്ടയം: നഗരസഭയിലെ ക്രമക്കേടുകൾ സംബന്ധിച്ച് നഗരസഭ നൽകിയ മറുപടി തള്ളി. പത്തു ദിവസം നീണ്ടു നിൽക്കുന്ന തുടർപരിശോധന നടത്താൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സാംബശിവ റാവു ഐ.എഎസ് ഉത്തരവിട്ടു.

മാർച്ച് നാല് ചൊവ്വാഴ്ച മുതൽ പ്രത്യക സംഘം പരിശോധന നടത്തും. നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച് ക്ലറിക്കൽ തകരാറാണെന്ന യുഡിഎഫ് ഭരണസമിതിയുടെ വാദം ഇതോടെ കളവാണെന്നു തെളിഞ്ഞതായി സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ചൂണ്ടിക്കാട്ടി.

അഴിമതിക്കാരായ ഭരണ നേതൃത്വം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന സമരം ശരിവയ്ക്കുന്ന വസ്തുതകൾ പുറത്തു വന്നിരിക്കുകയാണ്. സമരം ശക്തമായി തുടരുമെന്നും അനിൽ കുമാർ അറിയിച്ചു.