കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എ.ഐ.യു.റ്റി.യു.സിയുടെ വാഹന ജാഥ ആരംഭിച്ചു

Spread the love

കോട്ടയം: കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നത്തിൻ്റെ ഭാഗമായി എ. ഐ.യു.റ്റി.യു.സി ജില്ലാ സെക്രട്ടറി വി.പി കൊച്ചു മോൻ ക്യാപ്റ്റനായുള്ള വാഹന ജാഥ തുടങ്ങി.

video
play-sharp-fill

ഇല്ലിക്കൽ കവലയിൽ സംസ്ഥാന സെക്രട്ടറി വി.കെ സദാനന്ദൻ ജാഥ ഉദ്ഘാടനം ചെയ്തു. ‘തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കുവാൻ വീറുറ്റ പ്രക്ഷോഭണത്തിൽ അണി ചേരുക എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം’.

വിവിധ കേന്ദ്രങ്ങളിൽ എൻ.ആർ മോഹൻ കുമാർ , എ.ജി അജയകുമാർ, കെ.എൻ രാജൻ, എം.കെ കണ്ണൻ, കെ.എസ് ശശി കല തുടങ്ങിയവർ പ്രസംഗിച്ചു. ഒക്ടോബർ അഞ്ചിന് ചങ്ങനാശ്ശേരിയിൽ ജാഥ സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group