കോട്ടയം വൈക്കത്തെ റേഷൻകടകളില്‍ ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നു എന്ന ആരോപണം ; അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ജി.ആര്‍.അനില്‍ നിര്‍ദേശം നല്‍കി.

Spread the love

 

കോട്ടയം : ഗുണനിലവാരമില്ലാത്ത അരി. അന്വേഷണത്തിന് മന്ത്രി ജി.ആര്‍.അനില്‍ നിര്‍ദേശം നല്‍കി. 20 ചാക്ക് അരിയില്‍ ഈര്‍പ്പമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

video
play-sharp-fill

 

 

 

 

 

ഇത് മാറ്റി നല്‍കാൻ നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ സംഭവിക്കാനിടയായ സാഹചര്യം പരിശോധിച്ച്‌ ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി റേഷൻ കടകളില്‍ വിതരണം ചെയ്യുന്ന അരിയുടെ ഗുണപരിശോധന ഊര്‍ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.