കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ മലയാളം ടീച്ചർ, റിക്രൂട്ട്മെന്റ് ബൈ ട്രാൻസ്ഫർ (കാറ്റഗറി നമ്പർ 200/2024) തസ്തികയിലേക്ക്
ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിച്ച 06/2025/ഡി.ഒ.കെ. നമ്പർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള പി.എസ്.സി. അഭിമുഖം മേയ് 30ന് പബ്ലിക് സർവീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ ഓഫീസിൽ നടക്കും.
ഒ.ടി.ആർ. പ്രൊഫൈൽ എസ.്എം.എസ.് എന്നിവ മുഖേന ലഭിച്ച അറിയിപ്പിൽ നിർദ്ദേശിച്ച തീയതിയിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമയത്തും അസൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ, വെയിറ്റേജ്, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പ്രൊഫൈലിൽ ലഭ്യമാക്കിയ അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഉദ്യോഗാർഥി നേരിട്ട് അഭിമുഖകേന്ദ്രത്തിൽ എത്തണം. വിശദ വിവരത്തിന് ഫോൺ: 0481 2578278.