പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഭരണം നിശ്‌ചയിക്കാന്‍ സ്‌ത്രീകള്‍; തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ കോട്ടയം ജില്ലയിൽ 77,6362 പുരുഷ വോട്ടര്‍മാരും 84,6896 സ്‌ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്

Spread the love

കോട്ടയം :പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഭരണം നിശ്‌ചയിക്കാന്‍ സ്‌ത്രീകള്‍. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ അേന്തിമ വോട്ടര്‍ പട്ടികയില്‍ 776362 പുരുഷ വോട്ടര്‍മാരും 846896 സ്‌ത്രീ വോട്ടര്‍മാരുമാണു ജില്ലയിലുള്ളത്‌.

ജില്ലയില്‍ ഒരു മുനിസിപ്പാലിറ്റിയിലും രണ്ട്‌ പഞ്ചായത്തുകളിലും ഒഴികെ മറ്റ്‌ തദ്ദേശ വാര്‍ഡുകളിലെല്ലാം പുരുഷവോട്ടര്‍മാരേക്കാള്‍ കൂടുതലുള്ളത്‌ സ്‌ത്രീകളാണ്‌. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലാണ്‌ പുരുഷവോട്ടര്‍മാര്‍ മുന്നില്‍ നില്‍ക്കുന്നത്‌- 11928. ഇവിടെ സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണം 11685 ആണ്‌. ആകെ വോട്ടര്‍മാര്‍-23614. തീക്കോയി, തലനാട്‌ പഞ്ചായത്തുകളിലും പുരുഷവോട്ടര്‍മാരാണു കൂടുതല്‍. തീക്കോയിയില്‍ 4390 പുരുഷന്‍മാരും 3426 സ്‌ത്രീകളുമുണ്ട്‌. ആകെ വോട്ടര്‍മാരുടെ എണ്ണം- 8716. തലനാട്ടില്‍ 2614 പുരുഷന്‍മാരും 2587 സ്‌ത്രീകളുമുണ്ട്‌. ആകെ വോട്ടര്‍മാര്‍- 5201.

കൂടുതല്‍ വോട്ടര്‍മാര്‍
കോട്ടയത്ത്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളില്‍ ഏറ്റവുമധികം വോട്ടര്‍മാരുള്ളത്‌ കോട്ടയത്ത്‌. 48434 പുരുഷ വോട്ടര്‍മാരും 53561 സ്‌ത്രീവോട്ടര്‍മാരുമടക്കം 101996 വോട്ടര്‍മാരാണ്‌ 53 വാര്‍ഡുകളിലായി കോട്ടയത്തുള്ളത്‌. വോട്ടര്‍മാരുടെ എണ്ണം ഒരു ലക്ഷത്തില്‍ അധികമുള്ളതും ഇവിടെ മാത്രം. ഏറ്റവും കുറവ്‌ വോട്ടര്‍മാരുള്ള മുനിസിപ്പാലിറ്റി പാലാ ആണ്‌. 26 വാര്‍ഡുകളിലായി 19083 വോട്ടര്‍മാരാണ്‌ ഇവിടെ. ചങ്ങനാശേരിയില്‍ ആകെ 40347 വോട്ടര്‍മാരുണ്ട്‌. ഇതില്‍18589 പേര്‍ പുരുഷന്‍മാരും 21758 പേര്‍ സ്‌ത്രീകളുമാണ്‌. വൈക്കത്ത്‌ 9449 പുരുഷന്‍മാരും 10816 സ്‌ത്രീകളുമടക്കം 20265 വോട്ടര്‍മാരാണുള്ളത്‌. ഏറ്റുമാനൂരില്‍ 17242 പുരുഷന്‍മാരും 18764 സ്‌ത്രീകളും അടക്കം 36006 വോട്ടര്‍മാരാണുള്ളത്‌.

പഞ്ചായത്തുകളില്‍
കാഞ്ഞിരപ്പള്ളി

ഏറ്റവുമധികം വോട്ടര്‍മാരുള്ള പഞ്ചായത്ത്‌ കാഞ്ഞിരപ്പള്ളിയാണ്‌- 36501. 17830 പുരുഷവോട്ടര്‍മാരും 18671 സ്‌ത്രീ വോട്ടര്‍മാരുമുണ്ട്‌. ഏറ്റവും കുറവ്‌ വോട്ടര്‍മാരുള്ളത്‌ തലനാട്‌ പഞ്ചായത്തിലാണ്‌- 5201. മൂന്നിലവ്‌ (7194), തീക്കോയി(8716), മേലുകാവ്‌(9051), വെളിയന്നൂര്‍( 9667) പഞ്ചായത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം പതിനായിരത്തില്‍ താഴെയാണ്‌.
പ്രവാസി വോട്ടര്‍മാര്‍ 37

പ്രവാസി വോട്ടര്‍ പട്ടികയില്‍ 37 പേരാണുള്ളത്‌.
എറ്റവുമധികം പ്രവാസി വോട്ടുള്ളത്‌ ചങ്ങനാശ്ശേരിയിലാണ്‌-നാല്‌. രാമപുരം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നു വീതവും, പാറത്തോട്‌, എരുമേലി, തിടനാട്‌, തലനാട്‌, കൊഴുവനാല്‍ എന്നീ പഞ്ചായത്തുകളില്‍ രണ്ടു വീതവും ഉദയനാപുരം, അയ്‌മനം, കാണക്കാരി, മാഞ്ഞൂര്‍, മുത്തോലി, പൂഞ്ഞാര്‍, അകലക്കുന്നം, വാകത്താനം, കോരുത്തോട്‌, കൂട്ടിക്കല്‍, പുതുപ്പള്ളി പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളിലും ഒന്നു വീതവും പ്രവാസികളുണ്ട്‌്.

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍

ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 11 പേര്‍ വോട്ടര്‍ പട്ടികയിലുണ്ട്‌. തൃക്കൊടിത്താനത്ത്‌ രണ്ടും ഉദയനാപുരം, മുളക്കുളം, പൂഞ്ഞാര്‍, വാഴൂര്‍, ചിറക്കടവ്‌, പായിപ്പാട്‌, മാടപ്പിള്ളി പഞ്ചായത്തുകളിലും കോട്ടയം, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളിലും ഒന്നു വീതവും ട്രാന്‍സ്‌ ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്‌.