വീട്ടുമുറ്റത്ത് പതുങ്ങി എത്തുന്ന പുലി വളർത്തുനായ കുരക്കുന്നതോടെ ഓടിമറിയുന്ന ദൃശ്യം; മുണ്ടക്കയം പൈങ്ങനാ നിവാസികളെ പുലിപ്പേടിയിലാക്കി വ്യാജ വീഡിയോ; പകൽസമയം പോലും പുറത്തിറങ്ങാൻ ഭയന്ന് പ്രദേശവാസികൾ;വീഡിയോ വ്യാജമാണെന്നും അത് പ്രചരിപ്പിക്കരുതെന്നും മുണ്ടക്കയം പഞ്ചായത്ത് അധികൃതർ

Spread the love

മുണ്ടക്കയം: മുണ്ടക്കയം പൈങ്ങനാ നിവാസികളെ പുലിപ്പേടിയിലാക്കി വ്യാജ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പടരുന്നു.

മുണ്ടക്കയത്ത് ദേശീയപാതയില്‍ പുലിയെ കണ്ടതായുള്ള പ്രചാരണം മൂലം പൈങ്ങണ, മുപ്പത്തിയൊന്നാംമൈല്‍ പരിസരപ്രദേശങ്ങളില്‍ നാട്ടുകാർ പകല്‍പോലും പുറത്തിറങ്ങാൻ ഭയക്കുകയാണ്.

മറ്റെവിടെയോ നടന്ന സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളാണ് ആളുകള്‍ പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്ത് പതുങ്ങി എത്തുന്ന പുലി വളർത്തുനായ കുരയ്ക്കുന്നതോടെ ഓടിമറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

മുപ്പത്തിയൊന്നാംമൈലില്‍ ഗ്യാസ് ഏജൻസിക്ക് സമീപം കണ്ട പുലിയെന്നാണ് പ്രചാരണം. വിഡിയോ വ്യാജമാണന്നും അത് പ്രചരിപ്പിക്കരുതെന്നും പഞ്ചായത്തംഗങ്ങളായ ബോബി കെ മാത്യു,സൂസമ്മ മാത്യു എന്നിവർ പറഞ്ഞു. കഴിഞ്ഞദിവസം പൈങ്ങണയില്‍ ദേശീയപാതയില്‍ പുലിയെ കണ്ടതായി പരിസരവാസി അറിയിച്ചതിനെ തുടർന്ന് വനപാലകരും പൊലീസുമെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേത്

പൈങ്ങണ പള്ളി പരസരങ്ങളില്‍ പുലിയുടേതെന്ന് കരുതുന്ന കാല്‍പാടുകള്‍ കണ്ടിരുന്നു. എന്നാല്‍, അത് കാട്ടുപൂച്ച ആകാമെന്നാണ് അധികൃതർ സംശിയിക്കുന്നത്.

ഇതിനു തൊട്ടുപിന്നാലെ സമീപത്തെ വിട്ടമ്മ രണ്ട് അജാഞാത ജീവികളെ കണ്ടതായി പറഞ്ഞിരുന്നു. ഇതു കൂടി ആയതോടെ പരിസര നിവാസികള്‍ കൂടുതല്‍ ഭീതിയി ലായിരിക്കുകയാണ്. ഇതിനിടയിലാണ് വ്യാജ വിഡിയോ പ്രചരിക്കുന്നത്.