video
play-sharp-fill

അപകട ഭീഷണി ഉയർത്തിനിന്ന ഭീമൻ ആൽമരം വെട്ടി, അപകട ഭീഷണി ഒഴിവാക്കി പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററും സംഘവും; ഉണങ്ങി വീഴാറായ ആൽമരം വേനൽ മഴയിൽ ശിഖിരങ്ങൾ വീണ് ഗതാഗത തടസ്സത്തിനും, വൈദ്യുത തടസ്സത്തിനും ഇടയാക്കിയിരുന്നു

അപകട ഭീഷണി ഉയർത്തിനിന്ന ഭീമൻ ആൽമരം വെട്ടി, അപകട ഭീഷണി ഒഴിവാക്കി പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററും സംഘവും; ഉണങ്ങി വീഴാറായ ആൽമരം വേനൽ മഴയിൽ ശിഖിരങ്ങൾ വീണ് ഗതാഗത തടസ്സത്തിനും, വൈദ്യുത തടസ്സത്തിനും ഇടയാക്കിയിരുന്നു

Spread the love

പാലാ: അപകട ഭീഷണി ഉയർത്തി നിന്ന ഭീമൻ ആൽമരം വെട്ടി അപകട ഭീഷണി ഒഴിവാക്കി പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററും സംഘവും. അമ്പലപ്പുറത്തുകാവിന് എതിർ ഭാഗത്ത് മിൽക് ബാർ ഭാഗത്ത് നിന്നിരുന്ന ഈ ആൽമരം ഉണങ്ങി വീഴാറായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിൽ ഈ ആൽമരത്തിന്റെ ശിഖിരങ്ങൾ വീണ് ഗതാഗത തടസവും വൈദുതി തടസവും ഉണ്ടായി.

ജനങ്ങൾ ആർ ഡി യ്ക്കും നഗരസഭയ്ക്കും പരാതി നൽകുകയും കളക്ടർ ആൽമരം മുറിച്ച് മാറ്റാൻ മുനിസിപ്പൽ സെക്രട്ടറി ശ്രീ ജൂഹി മരിയ ടോമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ചെയർമാൻ ശ്രീ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ ദേവസം ബോർഡിന്റെ അംഗീകാരത്തോടെ അടിയന്തരമായി മരം മുറിച്ചുമാറ്റുകയായിരുന്നു.

ചെയർമാൻ തോമസ് പീറ്റർ, രാജേഷ് പല്ലാട്ട്, നാരായണൻകുട്ടി, ജോസുകുട്ടി പൂവേലി, മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം, മുനിസിപ്പൽ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായാ അനീഷ്, ബിനു പൗലോസ്, രഞ്ചിത്ത് മറ്റ് സ്റ്റാഫുകൾ, പോലീസ്, ഫയർഫോഴ്സ്, കെ എസ ഇ ബി, സമീപത്തെ വ്യാപാരി വ്യവസായക സംരഭകർ എന്നിവർ സ്ഥലത്ത് സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group