കുടിശ്ശികയായി അടയ്ക്കാനുള്ളത് 68,000 രൂപ; ഫ്യൂസ് ഊരി കെഎസ്ഇബി ; ഇരുട്ടിലായി കോട്ടയത്തെ നേഴ്സിങ് സെന്ററും ഹോസ്റ്റലും ; ബില്ല് അടയ്ക്കാൻ ഫണ്ട് ലഭിച്ചില്ലെന്ന് അധികൃതർ

Spread the love

കോട്ടയം: വൈദ്യുതി ബിൽ അടയ്ക്കാത്തത്തിന്റെ പേരിൽ കോട്ടയം നഴ്സിംഗ് സെന്ററിലെ ഫ്യൂസ് ഊരി കെഎസ്ഇബി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ആണ് കെഎസ്ഇബി ഊരിയത്.

video
play-sharp-fill

ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് സെന്ററും ഹോസ്റ്റലും ഇരുട്ടിലാണ്. വൈദ്യുതി ഇല്ലാത്തതിനാൽ വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ അധികൃതർ ആവശ്യപ്പെട്ടു. 68,000 രൂപയോളം ആണ് കെഎസ്ഇബിയിൽ കുടിശ്ശികയായി അടയ്ക്കാൻ ഉള്ളത്. വൈദ്യുതി ബിൽ അടയ്ക്കാനുള്ള ഫണ്ട് ലഭിച്ചിട്ടില്ല എന്നാണ് നേഴ്സിങ് സെന്റർ അധികൃതർ വിഷയത്തിൽ പ്രതികരിച്ചത്.