മാലിന്യമുക്ത നവകേരളം ; കോട്ടയത്ത് ക്യാമ്പയിൻ കാബിനറ്റ് അംഗങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു.

Spread the love

 

കോട്ടയം : മാലിന്യമുക്ത നവകേരളം, അവലോകന യോഗം നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ബിനു ജോണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇതുവരെ നടത്തിയ കാമ്ബയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹരിത കര്‍മസേനാംഗങ്ങളുടെ സേവന ഗുണനിലവാരം പരിശോധിക്കും. മിനി എംസിഎഫ്, എംസിഎഫ് എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും.

video
play-sharp-fill

 

 

 

എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കാനും വലിയയളവില്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നവരുടെ വിവരശേഖരണം നടത്തി ജൈവമാലിന്യം സംസ്‌കരണം കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ബസ്‌സ്റ്റാന്‍ഡുകള്‍ തുടങ്ങിയിടങ്ങളിലും ബിന്നുകള്‍ സ്ഥാപിക്കും.

 

 

 

 

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ചേംബറില്‍ നടത്തിയ യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജി. അനീസ്, ജില്ലാ കാമ്ബയിന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ശ്രീശങ്കര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ് തുടങ്ങിയവര്‍ എന്നിവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group