
കോട്ടയം : നവകേരള സദസില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് നവകേരള സദസില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ചന്തക്കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കുമരകം ഇടവട്ടം സ്വദേശി പ്രമോദിനെയാണ് കഴിഞ്ഞദിവസം വൈകുന്നേരം മൂവര്‍ സംഘം മര്‍ദിച്ചത്.
താൻ നവകേരള സദസില്‍ പങ്കെടുത്തിരുന്നുവെങ്കിലും തന്നെ അവിടെ അവര്‍ കണ്ടില്ല എന്നാരോപിച്ച് സഹപ്രവര്‍ത്തകര്‍ കൂടിയായ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രമോദ് കുമരകം പാേലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ മദ്യപിച്ചിരുന്നതായും പ്രമോദ് പറഞ്ഞു. കുമരകം പോലീസില്‍ പരാതി നല്‍കിയ പ്രമോദ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പ്രമോദിന്‍റെ പരാതിയെത്തുടര്‍ന്ന് പ്രതികളെ പിടികൂടി കേസെടുത്തതായി സിഐ അറിയിച്ചു