video
play-sharp-fill

കോട്ടയം നഗരസഭയിൽ 2023-24 വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു; കുമാരനെല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കോട്ടയം നഗരസഭയിൽ 2023-24 വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു; കുമാരനെല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: കോട്ടയം നഗരസഭയിൽ 2023-24 വാർഷിക പദ്ധതി ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് വീൽചെയർ പദ്ധതി പ്രകാരം ഇലക്ട്രിക് വീൽ ചെയർ വിതരണം നടത്തി.

ഇന്ന് രാവിലെ കുമാരനെല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ഒരു വീൽചെയറിന് 102750 രൂപ വെച്ച് 13 വീൽചെയറുകൾക്കായി 1651650 രൂപയാണ് നഗരസഭ ചിലവഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പ് നടത്തി നഗരസഭ കൗൺസിൽ അംഗീകരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

40% ത്തിനു മുകളിൽ ചലന പരിമിതിയുള്ള സ്ഥിരം ഭിന്നശേഷിക്കാർക്ക് വേണ്ടിയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്.

ഗുണഭോക്താക്കളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്.

ബിന്ദു സന്തോഷ് (നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ദീപ മോൾ (ക്ഷേമകാര സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), സന്തോഷ് കുമാർ (യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവ്), വേണുക്കുട്ടൻ (എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ്), അനിൽകുമാർ (ബിജെപി പാർലമെൻററി പാർട്ടി നേതാവ്) എന്നിവർ ആശംസകൾ അറിയിച്ചു.

നിർവഹണ ഉദ്യോഗസ്ഥയായ മല്ലിക കെ എസ് (പള്ളം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ) ചടങ്ങിൽ സ്വാഗതം പറഞ്ഞു.
കൗൺസിലർമാരായ സാബു മാതു, ധന്യരാജ്, ജിഷ ജോഷി, ലിസി കുര്യൻ, എ ബി കുന്നേൽ പറമ്പിൽ, ടി സി റോയി, ബിജു കുമാർ, ദിവ്യ സുജിത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു