video
play-sharp-fill

‘ഒടിയന് ശേഷം ഇത്രയും ആരാധകർ ചേർന്ന് ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു സിനിമയില്ലെന്ന് ജീവനക്കാർ; മോഹൻലാൽ ഫാൻസിന്റെ ‘എമ്പുരാൻ’ ആഘോഷത്തിൽ പണി കിട്ടിയത് കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക്

‘ഒടിയന് ശേഷം ഇത്രയും ആരാധകർ ചേർന്ന് ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു സിനിമയില്ലെന്ന് ജീവനക്കാർ; മോഹൻലാൽ ഫാൻസിന്റെ ‘എമ്പുരാൻ’ ആഘോഷത്തിൽ പണി കിട്ടിയത് കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക്

Spread the love

കോട്ടയം:ജില്ലയിൽ മോഹന്‍ലാല്‍ ഫാന്‍സിന്റെ ‘എമ്പുരാൻ’ ആഘോഷത്തില്‍ പണികിട്ടിയത് കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാകളികള്‍ക്കാണ്.

വന്‍ ആഘോഷമായിരുന്നു ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയിരുന്നത്. പുലര്‍ച്ചെ നാലു മണി മുതല്‍ ആഘോഷങ്ങള്‍ സജീവമായിരുന്നു.

പാട്ടും ആഘോഷവുമായി ആരാധകര്‍ തകര്‍ത്തപ്പോള്‍ പറത്തിവിട്ട ചെറിയ കളര്‍ പേപ്പറുകളാണു നഗരസഭാ ശുചീകരണ തൊഴിലാകളികള്‍ക്കു പണി ഉണ്ടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീയറ്റര്‍ റോഡില്‍ ഇത്തരം വര്‍ണ കടലാസുകള്‍കൊണ്ട് നിറഞ്ഞിരുന്നു. ഇതു തൂത്തുകൂട്ടുക എന്നതു ശ്രമകരമായ ജോലിയായിരുന്നു. നാലോളം തൊഴിലാളികള്‍ ചേര്‍ന്നാണ് ഇതു തൂത്തുകൂട്ടി മറ്റുള്ളവര്‍ക്കു ഉപദ്രവകരമായി മാറാതെ നീക്കിയത്.

പൊതുയിടം മലിനീകരണമാക്കിയതിനു ഫാന്‍സ് അസോസിയേഷനില്‍ നിന്നു പിഴയീടാക്കണമെന്ന് ഒരു ഭാഗത്ത് ആവശ്യം ഉയരുന്നുണ്ട്.

ഒടിയന്‍ സിനിമയ്ക്കു ശേഷം ഇത്രയും ആരാധകര്‍ ചേർന്ന് ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു സിനിമ ഇല്ലെന്നാണ് തീയേറ്റര്‍ ജീവനക്കാര്‍ പറഞ്ഞത്. പുലര്‍ച്ചെ ആറുമണിക്കു തന്നെ ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു.