നഗരത്തിലെ ജനജീവിതത്തിന് ഭീഷണിയായി വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം: തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം മുൻസിപ്പൽ സെക്രട്ടറിക്ക് നൽകി ആർ.ജെ.ഡി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി

Spread the love

കോട്ടയം : കോട്ടയം നഗരത്തിലെ ജനജീവിതത്തിന് ഭീഷണി ആയി വർദ്ധിച്ചു വരുന്ന തെരുവ് നായ്ക്കളെ, നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം മുൻസിപ്പൽ സെക്രട്ടറിക്ക് നൽകി.

കോട്ടയം നഗരസഭ സെക്രട്ടറി ബി. അനിൽകുമാറിന് രാഷ്ട്രീയ ജനതാദൾ കോട്ടയം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. ആർ മനോജ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മാത്യു എന്നിവർ ചേർന്ന് നിവേദം നൽകി.

ആർ.ജെ.ഡി നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണയ്ക്ക് ശേഷമാണ് നിവേദം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിമതയിലെ എ.ബി.സി സെൻ്ററിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും, നഗരത്തിൽ നിന്നും പിടിക്കുന്ന നായ്ക്കളെ 90 ദിവസം സെൻ്ററിൽ പാർപ്പിച്ച് പേവിഷബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ ഇവകളെ തുറന്ന് വിടാവുള്ളൂ എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടുന്നു.