
കറുകച്ചാലിൽ യുവതിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; മറ്റൊരു സ്ത്രീയുമായി അടുത്തതോടെ കാഞ്ഞിരപ്പള്ളിക്കാരൻ അന്‍ഷാദിന് ഭാര്യയേയും പെണ്‍സുഹൃത്തിനേയും വേണ്ട; വിവാഹ മോചനം കിട്ടിയാല്‍ നീതുവിനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്ത കൊലയ്ക്ക് പിന്നിൽ; യുവതിയുടെ സുഹൃത്തും സഹായിയും കസ്റ്റഡിയിൽ
കോട്ടയം: വിവാഹ മോചന കേസിന്റെ വിധി വരാനിരിക്കെ കറുകച്ചാലില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് കബീർ(37) കൊലപാതകത്തിനു സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ വീട്ടിൽ ഉജാസ് അബ്ദുൾസലാം(35) എന്നിവരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.
കൂത്രപ്പള്ളി സ്വദേശി നീതു ആര്‍ നായര്‍ (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീതു ഭര്‍ത്താവില്‍ നിന്നും മാറി താമസിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ നീതു കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 8.45 നായിരുന്നു കേസിനാസ്പദമായ സംഭവം. കൂത്രപ്പള്ളി സ്വദേശിനിയായ നീതു വിവാഹിതയായിരുന്നു. നീതുവും അന്‍ഷാദും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്ന് ഇവരുടെ ആദ്യ ഭര്‍ത്താവ് ഡൈവോഴ്സിന് കേസ് നല്‍കിയിരുന്നു. ഈ കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടര്‍ന്ന് അന്‍ഷാദിന്റെ ഭാര്യയും ഡൈവോഴ്സ് കേസ് ഫയല്‍ ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്ന് അന്‍ഷാദ് കറുകച്ചാലില്‍ വാടകയ്ക്ക് എടുത്തു നല്‍കിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്. ഇതിനിടെ നീതുവും അന്‍ഷാദും തമ്മില്‍ തര്‍ക്കമുണ്ടായി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് നീതു അന്‍ഷാദില്‍ നിന്നും അകന്നു. ഇതിനിടെ അന്‍ഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, അന്‍ഷാദ് നീതുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ മോചനം കിട്ടിയാല്‍ നീതുവിനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്തയാണ് കൊലയ്ക്ക് കാരണം.
സംഭവ ദിവസം സുഹൃത്തിനോടൊപ്പമാണ് പ്രതി കാറില്‍ എത്തിയത്. നീതു ജോലിയ്ക്കായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വാടകയ്ക്കെടുത്ത കാറുമായി എത്തിയാണ് നീതുവിനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അന്‍ഷാദ് പിടിയിലായത്.