കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ചോർച്ച

Spread the love

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ചോർച്ച. ഈ വിഭാഗത്തിലെ ഫാർമസി പ്രവർത്തിക്കുന്ന നടുതളത്തിനു മുകളിലിട്ടിരിക്കുന്ന പോളി കാർബണേറ്റ് ഷീറ്റ് പൊട്ടിയതാണ് ചോർച്ചയ്ക്ക് കാരണം. തുടർന്ന് മഴപെയ്യുമ്പോൾ വലിയ വെള്ളക്കെട്ടാണ് നടുത്തളത്തിൽ ഉണ്ടാകുന്നത്.

നടുത്തളത്തിൽ പ്രവർത്തിക്കുന്ന ഫാർമസിയിൽ മരുന്നു വാങ്ങാൻ എത്തുന്നവർ വെള്ളത്തിൽ നീന്തണമെന്നതാണ് സ്ഥിതി. തറ ടൈൽ ആയതിനാൽ പലരും തെന്നി വീണതായും രോഗികളുടെ കൂട്ടിരിപ്പുകാർ ചൂണ്ടിക്കാട്ടി. വെള്ളം ഫാർമസിയുടെ മുകളിലേക്കും വീഴുന്നുണ്ട്.

ഇതേത്തുടർന്ന് നനഞ്ഞും തണുപ്പടിച്ചും മരുന്നുകൾ കേടാകാതെ സൂക്ഷിക്കാൻ ഫാർമസിയുടെ മുകൾഭാഗത്ത് പടുത ഇട്ടിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് ഗർഭിണികളും മറ്റു രോഗങ്ങൾ ബാധിച്ച സ്ത്രീകളും ഇവിടെ ചികിത്സ തേടുന്നുണ്ട്. തൊട്ടടുത്ത നിലയിൽ നിരവധി നവജാത ശിശുക്കളും പ്രസവം കാത്ത് കഴിയുന്ന ഗർഭിണികളും ഉണ്ട് നടുത്തളത്തിൽ മഴവെള്ളം പതിച്ച് വെള്ളക്കെട്ട് രൂപപ്പെടുന്നതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട് നടുത്തളത്തിനു മുകളിൽ പുതിയ പോളി കാർബണേറ്റ് ഷീറ്റ് ഇടുന്നതിന് പിഡബ്ല്യുഡി നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചെന്നും മഴ ശ്രമിച്ചാരുടെ റൂഫ് മാറ്റുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group